പ്രധാനമന്ത്രിയെ 'കൊല്ലുന്ന' രീതിയില്‍ പരാജയപ്പെടുത്തണം; വിവാദ പ്രസംഗം നടത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
ഭോപാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'കൊല്ലുന്ന' രീതിയില്‍ പരാജയപ്പെടുത്തണമെന്ന വിവാദ പ്രസംഗം നടത്തിയ മധ്യപ്രദേശ് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജ പട്ടേരിയ അറസ്റ്റില്‍. പ്രസംഗദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശ് പൊലിസ് കേസെടുത്തിരുന്നു. ദാമോഷ് ജില്ലയിലെ വസതിയില്‍ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
'മോദി തെരഞ്ഞെടുപ്പുകള്‍ ഇല്ലാതാക്കും, ജാതി, മതം, ഭാഷ എന്നിവയുടെ പേരില്‍ വിഭജിക്കും. ദലിതുകള്‍, ഗോത്ര സമൂഹം, ന്യൂനപക്ഷം എന്നിവയുടെ ഭാവി അപകടത്തിലാണ്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ ഭരണഘടന സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മോദിയെ കൊല്ലാന്‍ തയാറാകണം, കൊല്ലുക എന്നുവെച്ചാല്‍ പരാജയപ്പെടുത്തുക' പ്രസംഗമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."