വ്യാജ പാസ്പോർട്ട് വഴി സഊദിയിലേക്ക് കടക്കാൻ ശ്രമിച്ച പ്രവാസി പിടിയിൽ
വ്യാജ പാസ്പോർട്ട് വഴി സഊദിയിലേക്ക് കടക്കാൻ ശ്രമിച്ച പ്രവാസി പിടിയിൽ
റിയാദ്: സഊദി അറേബ്യയിലേക്ക് വ്യാജ പാസ്പോർട്ട് വഴി കടക്കാൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി അധികൃതർ. അഫ്ഗാൻ സ്വദേശിയെയാണ് ജവാസത്ത് അധികൃതര്‍ പിടികൂടിയത്. സഊദിയിലെ വടക്ക് - പടിഞ്ഞാറൻ പ്രവിശ്യയായ ഹയിലെ വിമാനത്താവളം വഴിയാണ് ഇയാൾ അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചത്.
മുൻപ് സഊദിയിൽ പ്രവാസിയായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഇപ്പോൾ പിടിയിലായത്. അന്ന് സഊദിയിലുള്ളപ്പോൾ നിയമലംഘനം നടത്തിയതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാളെ സ്വന്തം രാജ്യത്തേക്ക് നാടുകടത്തി. ഇതിന് പിന്നാലെയാണ് ഇയാൾ കൃത്രിമമായി പാസ്സ്പോർട്ട് ഉണ്ടാക്കി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചത്.
അതേസമയം, റിയാദ് വിമാനത്താവളത്തിലും കഴിഞ്ഞ ദിവസം സമാന രീതിയില്‍ വ്യാജ പാസ്പോർട്ട് നിർമിച്ച പാകിസ്ഥാന് സ്വദേശികള്‍ പിടിയിലായിരുന്നു. നിയമലംഘനം മൂലം പിടിയിലായി നാടുകടത്തുന്നവർക്ക് പിന്നീട് സഊദിയിലേക്ക് പ്രവേശനം നൽകില്ലെന്നാണ് നിയമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."