HOME
DETAILS

ഫാ. സ്റ്റാൻ സ്വാമിയുടെ കംപ്യൂട്ടറിൽ വ്യാജ 44 രേഖകൾ തിരുകിക്കയറ്റി!

  
backup
December 13 2022 | 15:12 PM

stan-swamys-computer-was-hacked-between-2014-19-says-report

വാഷിങ്ടൺ: അന്തരിച്ച വൈദികനും ആക്ടിവിസ്റ്റുമായിരുന്ന ഫാദർ സ്റ്റാൻ സ്വാമിയുടെ കംപ്യൂട്ടറിൽ നിരവധി വ്യാജ രേഖകൾ തിരുകിക്കയറ്റിയെന്ന് അമേരിക്കൻ ഫോറൻസിക് കമ്പനിയുടെ കണ്ടെത്തൽ. രണ്ടു വർഷം മുമ്പാണ് 83 കാരനായ ആക്ടിവിസ്റ്റിനെ ഭീകരബന്ധം ആരോപിച്ച് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് നേതാവുമായി സ്വാമി ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ബന്ധം പുലർത്തിയെന്നാണ് എൻ.ഐ.എ ആരോപിച്ചിരുന്നത്.

ബോസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഴ്‌സനൽ കൺസൽട്ടിങ് ആണ് ഫോറൻസിക് പരിശോധന നടത്തിയത്. സ്റ്റാൻ സ്വാമിയുടെ അഭിഭാഷകനാണ് കമ്പനിയെ സമീപിച്ചത്. മാവോയിസ്റ്റ് കത്തുകൾ ഉൾപ്പെടെ 44 രേഖകൾ സൈബർ ആക്രമണത്തിലൂടെ സ്വാമിയുടെ കംപ്യൂട്ടറിൽ തിരുകിക്കയറ്റിയെന്നാണ് കണ്ടെത്തിയത്. അഞ്ചു വർഷം കൊണ്ടായിരുന്നു ഇത്. 2014 ഒക്‌ടോബർ 19 മുതൽ 2019 ജൂൺ 12 വരെയായിരുന്നു ഇത്.

ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ജാർഖണ്ഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ പുരോഹിതനാണ് സ്റ്റാൻ സ്വാമി. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെ കഴിഞ്ഞവർഷം ജൂലൈയിൽ കൊവിഡ് ബാധിച്ചാണ് അദ്ദേഹം മരിച്ചത്.

Stan Swamys computer was hacked between 2014-19 says report



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago