HOME
DETAILS
MAL
ശിവദാസന്‍ നായരുടെ സസ്പെന്ഷന് കോണ്‍ഗ്രസ് പിന്‍വലിച്ചു
backup
September 17 2021 | 07:09 AM
തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്ത മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല് എയുമായ കെ.ശിവദാസന്‍ നായരെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. കെപിസിസി നല്കിയ നോട്ടിസിന് ശിവദാസന്‍ നായര്‍ തൃപ്തികരമായ മറുപടി നല്‍കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
ഖേദം പ്രകടിപ്പിച്ചതിനാലും സസ്പെന്ഷന് റദ്ദു ചെയ്യാനും പാര്‍ട്ടിയില്‍ തിരികെ എടുക്കുവാനും തീരുമാനിച്ചതായാണ് കെ സുധാകരന് അറിയിച്ചിരിക്കുന്നത്. മുന്നോട്ടുള്ള പ്രയാണത്തില്‍ പാര്‍ട്ടിക്ക് കരുത്തും ശക്തിയും നല്കാന് ശിവദാസന്‍ നായരുടെ സേവനം ആവശ്യമാണെന്നും സുധാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."