സഫാരി മാളില്‍ റിസാന്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന് തുടക്കം
ഷാര്‍ജ: റിസാന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഷാര്‍ജ സഫാരി മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷെയ്ന്‍ നിഗമും മഹിമ നമ്പ്യാരും ചേര്‍ന്നാണ് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഒന്നര പതിറ്റാണ്ടായി രാജ്യത്തെ ഗോള്‍ഡ് ബുള്ള്യന്‍, ഹോള്‍ സെയില്‍ ആഭരണ വ്യവസായ രംഗത്തെ മുന്‍നിര സ്ഥാപനമായ റിസാന്‍ ജ്വല്ലറി റീടെയില്‍ മേഖല കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഷോറൂം തുറന്നത്. ഗ്രൂപ് ചെയര്‍മാന്‍ ഷനൂബ്, റാപ് ഗായകന്‍ ഡബ്‌സി, ചലച്ചിത്ര താരവും അവതാരകനുമായ മിഥുന്‍ രമേഷ്, വ്യവസായ-രാഷ്ട്രീയ-സാമൂഹിക രംഗങങളിലെ പ്രമുഖര്‍ അടക്കം നിരവധി പേര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
കമനീയ ആഭരണ കരകൗശലത്തിന്റെ പതിറ്റാണ്ട് കടന്ന് ബുള്ള്യന്‍ വ്യവസായത്തിന്റെ പെരുമ നിലനിര്‍ത്തി, ഉപയോക്താക്കള്‍ക്ക് ഇവിടെ ചാരുതയേറിയ ആഭരണങ്ങളാണ് ഒരുക്കുന്നത്.
ഡയമണ്ട്‌സ്, ഗോള്‍ഡ് എന്നിവയുടെ വൈവിധ്യമാര്‍ന്ന കലക്ഷനുകള്‍ ഷോറൂമില്‍ ലഭ്യമാണ്. എട്ടു രാജ്യങ്ങളില്‍ മികച്ച സാന്നിധ്യമുള്ള റിസാന്‍ ഗോള്‍ഡിന് നിലവില്‍ യുഎഇയില്‍ എട്ടു ഷോറൂമുകളാണുള്ളത്. അടുത്തു തന്നെ റാസല്‍ഖൈമയിലും പുതിയ ഔട്‌ലെറ്റ് തുറക്കുമെന്നും ഈ വര്‍ഷം അവസാനത്തോടെ മൂന്നു രാജ്യങ്ങളിലേക്ക് കൂടി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നും കൈസാന്‍ ഗ്രൂപ് ചെയര്‍മാന്‍ ഷനൂബ് പറഞ്ഞു.
പ്രതിവര്‍ഷം 30 ടണ്ണിലധികം ശേഷിയുള്ള ഷാര്‍ജയിലെ ഓറിസ് റിഫൈനറി ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഓറിസ് ബ്രാന്‍ഡിന്റെ യുഎഇയില്‍ നിര്‍മിച്ച ഗോള്‍ഡ് കോയിനുകള്‍, തോല, കിലോ ബാറുകള്‍ റിസാന്‍ ഷോറൂമുകളില്‍ നിന്നും പ്രത്യേക നിരക്കില്‍ ഇപ്പോള്‍ വാങ്ങാവുന്നതാണ്. കസ്റ്റമൈസ്ഡ് ഡയമണ്ട് ആഭരണങ്ങളുടെ മേത്തരം ബ്രാന്‍ഡായ എക്യു ഡയമണ്ട്‌സും ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു. തങ്ങളുടെ ആഭരണങ്ങള്‍ രൂപകല്‍പന ചെയ്യാനും പേഴ്‌സനലൈസ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് എക്യു ഡയമണ്ട്‌സ് സവിശേഷ അവസരം പ്രദാനം ചെയ്യുന്നുവെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."