HOME
DETAILS
MAL
വല്ലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി
backup
November 15 2023 | 13:11 PM
പാലക്കാട്: നിലമ്പൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന പാസഞ്ചറിന്റെ എന്‍ഞ്ചിന്‍ പാളം തെറ്റി. പാലക്കാട് വല്ലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. പശു ട്രയിനിനു മുന്നില്‍ ചാടിയതാണ് പാളം തെറ്റാന്‍ കാരണമെന്ന് റയില്‍വെ അറിയിച്ചു. ആര്‍ക്കും പരിക്കില്ല. റെയില്‍വെ സ്റ്റേഷന് എത്തുന്നതിന് ഒരു കിലോമീറ്റര്‍ അടുത്താണ് സംഭവം.
അപകടത്തെ തുടര്‍ന്ന് പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഷൊര്‍ണൂര്‍ - നിലമ്പൂര്‍, നിലമ്പൂര്‍ - ഷൊര്‍ണൂര്‍ പാസഞ്ചറുകള്‍ റദ്ദാക്കി. രാജ റാണി എക്സ്പ്രസ് 2 മണിക്കൂര്‍ കഴിഞ്ഞേ പുറപ്പെടൂ. ഉടന്‍ പ്രശ്നം പരിഹരിക്കുമെന്ന് റയില്‍വെ അറിയിച്ചു.
വല്ലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."