HOME
DETAILS

പണം തട്ടിയത് ഓഹരി വ്യാപാരത്തിലെ നഷ്ടം നികത്താന്‍, വീടുപണിയും പൂര്‍ത്തിയാക്കി; അക്കൗണ്ടില്‍ 7 ലക്ഷം മാത്രം; റിജിലിന്റെ മൊഴി

  
backup
December 15 2022 | 05:12 AM

calicut-pnb-fraud-case-rijil-arrested-statement2022

കോഴിക്കോട്: കോര്‍പറേഷന്റെതടക്കം 17 അക്കൗണ്ടുകളില്‍ നിന്ന് 21.29 കോടിയുടെ ക്രമക്കേട് നടത്തി, 12.68 കോടി രൂപ തട്ടിയ കേസില്‍ പണം തിരിമറി നടത്തിയത് ഓഹരി വ്യാപാരത്തിലുണ്ടായ നഷ്ടം നികത്താനെന്ന് പ്രതി റിജില്‍.

ഭവനവായ്പയെടുത്ത 50 ലക്ഷം ഓഹരിവിപണിയില്‍ നഷ്ടമായപ്പോള്‍ തട്ടിപ്പ് നടത്തിയെന്നാണ് മൊഴി. തട്ടിയെടുത്ത പണം കൊണ്ട് വീടുപണി പൂര്‍ത്തിയാക്കി. പേഴ്‌സണല്‍ ലോണായി എടുത്ത 25 ലക്ഷം രൂപയിലേറെ ഓഹരി വിപണിയില്‍ നഷ്ടമായി. ഈ ലോണിന്റെ ഇ.എം.ഐ അടച്ചിരുന്നത് കോര്‍പറേഷന്‍ അക്കൗണ്ടിലെ പണം ഉപയോഗിച്ചായിരുന്നുവെന്നും റിജില്‍ മൊഴി നല്‍കി.

റിജിലിന്റെ അക്കൗണ്ടില്‍ ബാക്കിയുള്ളത് 7 ലക്ഷം രൂപ മാത്രമാണ്. ബാക്കി തുകയെല്ലാം ഓഹരിവിപണിയിലൂടെ നഷ്ടമായി. തട്ടിപ്പ് നടത്തിയത്് ഒറ്റക്കാണെന്നും മറ്റാരും കൂട്ടിനുണ്ടായിരുന്നില്ലെന്നും റിജില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

പി.എന്‍.ബി ബാങ്കിലെ ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടുകളില്‍ നിന്ന് കോര്‍പറേഷന്റേതുള്‍പ്പെടെ കോടികള്‍ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന റിജിലിനെ ബുധനാഴ്ച്ച വൈകീട്ടാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. വീടിനു സമീപം കുറ്റേരിമ്മലെ ബന്ധുവീട്ടില്‍ നിന്നാണ് പ്രതി പിടിയിലായത്. 12 കോടി 68 ലക്ഷം രൂപയാണ് റിജില്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്തത്. റിജിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും,



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  23 days ago
No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  23 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  23 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  23 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  23 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  23 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  23 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  23 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  23 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  23 days ago