പട്ടിണി മൂലം അവശനിലയിലായ കാട്ടുപോത്തുകളെ കോടനാട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും
തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ സ്വഭാവിക ചന്ദന റിസര്‍വായ മറയൂര്‍ ചന്ദന ഡിവിഷനില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ വംശനാശ ഭിഷണി നേരിടുന്ന കാട്ടുപോത്തുകളെ കോടനാട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ വനം വന്യജീവി വകുപ്പ് ഉത്തരവ്. പട്ടിണികിടന്ന് കാട്ടുപോത്തകള്‍ ചത്തൊടുങ്ങിയതിനേത്തുടര്‍ന്നാണ് അവശേഷിക്കുന്ന കാട്ടുപോത്തകളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ തിരുമാനിച്ചത്
2006 ല്‍ മറയൂര്‍ ചന്ദനക്കാടുകളുടെ സംരക്ഷണത്തിനായി വനം വകുപ്പ് ചന്ദന റിസര്‍വിന് ചുറ്റും 12 അടി ഉയരത്തില്‍ ഇരുമ്പ് വേലി തീര്‍ത്തിരുന്നു. ഇതിനുള്ളിലാണ് 30 ഓളം കാട്ടുപോത്തുകള്‍ അകപെട്ടത്. സ്വഭാവിക ആവാസ വ്യവസ്ഥയെ അട്ടിമറിച്ച് നിര്‍മ്മിച്ച ഇരുമ്പ് വേലി കാട്ടുപോത്തുകളുടെ അന്തകനായി മാറുകയായിരുന്നു.
ചന്ദന ഡിവിഷനിലെ ആനയ്ക്കാല്‍പെട്ടി റേഞ്ചിന് ചുറ്റും സംരക്ഷണവേലി നിര്‍ത്തപ്പോള്‍ കാട്ടുപോത്തകളും മാന്‍കുട്ടവും കേഴയാടുകളും അകപെട്ടുപോയി. ആവശ്യത്തിനു വെള്ളം പോലും ലഭിക്കാതെയാണ് 12 ഓളം കാട്ടുപോത്തുകള്‍ ചത്തത്. ശേഷിക്കുന്നവ ആഹാരവും വെള്ളവും ലഭിക്കാതെ അവശനിലയിലുമാണ്.
ഇത് വാര്‍ത്തയായതിനേത്തുടര്‍ന്നാണ് വനം വന്യജീവി വകുപ്പ് മന്ത്രിയുടെ ഇടപെടലുണ്ടായത്. വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ചിഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് മന്ത്രി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് അവശനിലയിലായ കാട്ടുപോത്തുകളെ കോടനാട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ മറയൂര്‍ ഡി എഫ് ഒ യ്ക്ക് നിര്‍ദേശം നല്‍കിയത്. കാട്ടുപോത്തുകളെ മാറ്റുന്നതിന് മുമ്പ് കോന്നിയില്‍ നിന്നുള്ള ഫോറസ്റ്റ് വെറ്റിറനറി ഡോക്ടറെ എത്തിച്ച് പരിശോധന നടത്തി വേണ്ട ചികില്‍സ നല്‍കാനും നിര്‍ദ്ദേശമുണ്ട്. കാട്ടുപോത്തുകളെ മാറ്റാനുള്ള നടപടികള്‍ ഇന്നുതന്നെ ആരംഭിക്കുമെന്ന് സാന്റല്‍ ഡിവിഷന്‍ ഡി എഫ് ഒ സുപ്രഭാതത്തോട് പറഞ്ഞു.
എന്നാല്‍ കാട്ടുപോത്തുകള്‍ക്ക് മാത്രമാണ് ചികില്‍സ നല്‍കുന്നതിനും സംരക്ഷിക്കുന്നതിനും നിര്‍ദേശിച്ചിരിക്കുന്നത്. മാനുകളുടെയും കേഴകളുടെയും സംരക്ഷണത്തിന് വനം വന്യജീവി വകുപ്പിന് നടപടിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."