HOME
DETAILS

കൈകള്‍ സംസാരിക്കട്ടെ

ADVERTISEMENT
  
backup
November 19 2023 | 03:11 AM

%e0%b4%95%e0%b5%88%e0%b4%95%e0%b4%b3%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86


ഉൾക്കാഴ്ച
മുഹമ്മദ്


മുഖത്തെ കണ്ണുകൊണ്ട് നോക്കിയാല്‍ നിങ്ങളുടെ കൈ രക്തവും മാംസവും അസ്ഥിയും ചേര്‍ന്ന അവയവം മാത്രമായിരിക്കും. മനുഷ്യരായിപ്പിറന്നവരിലെല്ലാം കാണപ്പെടുന്ന ഒരു സ്വാഭാവികത. വ്യക്തികള്‍ക്കനുസരിച്ച് വ്യത്യസ്ഥ നിറങ്ങളിലും വലുപ്പത്തിലും കാണപ്പെടാറുള്ള ഒരു ശരീരഭാഗം. എന്നാല്‍ കേവലമൊരു ശരീരാവയവം മാത്രമാണോ കൈ? എടുക്കാനും കൊടുക്കാനും തടുക്കാനും പിടിക്കാനുമൊക്കെയുള്ള ഒരായുധം? ഒരിക്കലുമല്ല. ചില മാസ്മരികസിദ്ധികള്‍ ഒളിഞ്ഞിരിക്കുന്ന സവിശേഷമായ അവയവമാണത്. അതിന്റെ ശരിയായ പ്രയോഗം അദ്ഭുതങ്ങള്‍ സൃഷ്ടിക്കും.


പരലോകത്ത് വായകള്‍ക്കു പൂട്ടു വീഴുകയും കൈകള്‍ക്കു സംസാരശേഷി ലഭിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തെ സംബന്ധിച്ച മുന്നറിയിപ്പ് സൂറഃ യാസീനില്‍ കാണാം. എന്നാല്‍ ഈലകത്തും സംസാരശേഷിയുള്ള അവയവമാണു കൈകള്‍ എന്നു പറഞ്ഞാല്‍ നിങ്ങള്‍ക്കു വിശ്വാസമാകുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും അവയ്ക്ക് അങ്ങനെയൊരു ശേഷിയുണ്ട്. നാവിനെക്കാള്‍ ഉച്ചത്തിലാണു ചിലപ്പോള്‍ അതു സംസാരിക്കുക. വാക്കുകള്‍കൊണ്ട് അവതരിപ്പിക്കാനാവാത്ത കാര്യങ്ങള്‍വരെ വളരെയെളുപ്പം അതിനു കൈമാറാന്‍ കഴിയും.


അനാഥബാലന്റെ മുടിയിഴകളില്‍ കരുണയോടെ വിരലോടിക്കുമ്പോള്‍ നിങ്ങള്‍ അവനോടൊന്നും പറയേണ്ടതില്ല. പറയേണ്ടതെല്ലാം പറയാതെതന്നെ നിങ്ങളുടെ കൈവിരലുകള്‍ അവനോട് പറയും. പറയുന്ന ആ വാക്കുകള്‍ അവന്‍ കേള്‍ക്കേണ്ടതില്ല. കേള്‍ക്കാതെതന്നെ അവന്റെ മനസ്സ് അതു പിടിച്ചെടുക്കും. അനാഥനാണെങ്കിലും നീ അനാഥമാകില്ലെന്ന വലിയ സന്ദേശമാണ് വിരലുകള്‍ അവനോടോതുന്നത്. തളര്‍ന്നുപോകാതെ പിടിച്ചു നില്‍ക്കാന്‍ കുറെ കാലത്തേക്ക് അവനതു മതിയാകും.
എല്ലാവരും വിജയിയുടെ കൂടെ ആനന്ദനൃത്തമാടുമ്പോള്‍ ഒറ്റയ്‌ക്കൊരു മൂലയില്‍ നിരാശനായിരിക്കുന്ന പരാജിതനെ സ്വന്തത്തിലേക്കടുപ്പിച്ച് കരുണയോടെ അവനെ തലോടി നോക്കൂ. അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ ഓരോ വിരലുകളും അവനോട് പറയുന്നത് ആയിരം കുതിരശക്തിയുള്ള വാക്കുകളാണ്. സ്ഥൈര്യവും ധൈര്യവും പകരുന്ന വാക്കുകള്‍. സങ്കേതികമായി നോക്കുമ്പോള്‍ നീ പരാജയപ്പെട്ടുവെങ്കിലും പരാജിതനായിട്ടിരിക്കാന്‍ നിന്നെ ഞാന്‍ അനുവദിക്കില്ലെന്നാണ് വിരലുകള്‍ അവനോട് പറയുന്നത്.


പരിചിതനെന്ന പോലെ അപരിചിതനും പുഞ്ചിരിയോടെ കൈ കൊടുക്കുമ്പോള്‍ നിങ്ങള്‍ കൈയല്ല, ഹൃദയമാണവനു കൊടുക്കുന്നത്. രണ്ടായിരുന്ന നമ്മള്‍ ഇപ്പോള്‍ രണ്ടല്ല, ഒന്നാണെന്ന മഹത്തായ സന്ദേശം അതിലൂടെ കൈമാറുന്നു. അപരിചിതത്വത്തിന്റെ സങ്കുചിതവലയത്തില്‍നിന്ന് പരിചിതഭാവത്തിന്റെ വിശാലഭൂമികയിലേക്കു വരാന്‍ ഇനി അവനോട് വേറൊന്നും പറയേണ്ടതില്ല. അപരിചിത മുഖങ്ങള്‍ മാത്രമുള്ളിടത്ത് നിങ്ങള്‍ എത്തിപ്പെടുകയും കൂട്ടത്തില്‍നിന്നൊരാള്‍ നിങ്ങളെ കൈ നീട്ടി സ്വീകരിക്കാന്‍ മുന്നോട്ടു വരികയും ചെയ്യുമ്പോള്‍ ഇപ്പറഞ്ഞതു കൂടുതല്‍ ബോധ്യമാകും.


ജീവിതഭാരങ്ങളാല്‍ നടുവൊടിഞ്ഞിരിക്കുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ടൊരാള്‍ വന്ന് ചേര്‍ന്നിരിക്കുകയും തോളത്തു അരുമയോടെ കൈവയ്ക്കുകയും ചെയ്യുമ്പോള്‍ അറിയാതെ ഭാരങ്ങളിറങ്ങിപ്പോകുന്നതും പിരിമുറുക്കങ്ങള്‍ അയഞ്ഞയഞ്ഞു പോകുന്നതും കാണാറില്ലേ. നിന്റെ ഭാരം നീ മാത്രം വഹിക്കാന്‍ ഞാനനുവദിക്കില്ലെന്ന ഹൃദ്യമായ സന്ദേശമാണ് അതു കൈമാറുന്നത്.


ഒന്നു തടവുമ്പോഴേക്കും മാരകമായ അസുഖങ്ങള്‍വരെ ഭേദമാകുന്ന സംഭവങ്ങള്‍ പുണ്യാത്മാക്കളുടെ ജീവചരിത്രത്തില്‍ നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. ചിലര്‍ക്കവ അസംഭവ്യസംഭവങ്ങളാണ്. എന്തിന് അങ്ങനെ കാണണം? ദൈവം നമ്മുടെ കൈകള്‍ക്കും അദ്ഭുതസിദ്ധികള്‍ തന്നിട്ടില്ലേ. സങ്കടക്കടലിലാണ്ടിരിക്കുന്ന ഒരുത്തനെ ഒന്നു ചേര്‍ത്തുനിര്‍ത്തുകയും ഹൃദയപൂര്‍വം അവനെ തലോടുകയും ചെയ്തുനോക്കൂ. അവന്റെ പ്രയാസങ്ങള്‍ പലമടങ്ങ് കുറഞ്ഞിട്ടുണ്ടാകും. ഒരു പുണ്യം ചെയ്തതിന്റെ പേരില്‍ അഭിനന്ദനമെന്നോണം നിങ്ങള്‍ നിങ്ങളുടെ മകന്റെ പുറത്തുതട്ടി നോക്കൂ. കൂടുതല്‍ നന്മ ചെയ്യാനുള്ള കരുത്ത് അവനില്‍ കയറിയിട്ടുണ്ടാകും. അനേകകാലം ജീവിക്കാനുള്ള ഊര്‍ജം കിട്ടാന്‍ ചിലപ്പോള്‍ ഒരു മനുഷ്യന്റെ കരസ്പര്‍ശം തന്നെ ധാരാളം. ആ മനുഷ്യന്‍ മഹാനാകണമെന്നില്ല, നമുക്ക് ഏറ്റവും പ്രിയപ്പെട്ടൊരാളായാല്‍ മതി. കാമുകി വന്നു തൊട്ടാല്‍ കാമുകന്റെ ജീവിതം ധന്യമായി.


പ്രിയപ്പെട്ടവരെയും വേണ്ടപ്പെട്ടവരെയും കാണുമ്പോള്‍ അവര്‍ക്കു പുഞ്ചിരി മാത്രം സമ്മാനിച്ചാല്‍ മതിയാകില്ല. അവരോട് ഹൃദ്യമായി സംസാരിച്ചാലും മതിയാകില്ല. അവരെ തൊടണം. നിങ്ങളുടെ നഗ്നകരങ്ങള്‍കൊണ്ടുതന്നെ തൊടണം. നിങ്ങള്‍ അവരെ തൊടുമ്പേള്‍ അതേല്‍ക്കുന്നത് അവരുടെ ശീരരത്തിലല്ല, ഹൃദയത്തിലാണ്. തൊടാനുപയോഗിക്കുന്ന കൈവിരലിലൂടെ അവരിലേക്കു കടന്നുപോകുന്നത് എണ്ണമറ്റ തരംഗങ്ങള്‍.. സ്‌നേഹത്തിന്റെ, കരുതലിന്റെ, വിച്ഛേദിക്കപ്പെടാനാവാത്ത ബാന്ധവത്തിന്റെ, ചേര്‍ത്തുനിര്‍ത്തലിന്റെ തരംഗങ്ങള്‍.


ഇനിയൊരു ചോദ്യം: നിങ്ങള്‍ നിങ്ങളുടെ ഉമ്മയെ സ്‌നേഹപൂര്‍വം തൊട്ടിട്ട് എത്ര വര്‍ഷമായിക്കാണും? മുതിര്‍ന്ന മകനോ മകള്‍ക്കോ ഏറ്റവും അവസാനമായി ഒരു ചുടു ചുംബനം നല്‍കിയതെന്നനാണെന്നോര്‍ക്കുന്നുണ്ടോ?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  24 days ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  24 days ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  24 days ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  24 days ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  24 days ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  24 days ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  24 days ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  24 days ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  24 days ago