HOME
DETAILS

കൂട്ടബലാത്സംഗക്കേസില്‍ ബില്‍ക്കീസ് ബാനു നല്‍കിയ പുനഃപരിശോധന ഹരജി സുപ്രിംകോടതി തള്ളി

  
backup
December 17 2022 | 06:12 AM

bilkis-bano-case-supreme-court-review-petition

ന്യൂഡല്‍ഹി: 2022 ലെ ഗുജറാത്ത് കലാപത്തില്‍ തന്റെ കുടുംബത്തിലെ ഏഴുപേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ 11 പ്രതികളെ വിട്ടയച്ചതിനെതിരെ ബില്‍ക്കീസ് ബാനു സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ്മാരായ അജയ് രസ്‌തോഗി, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പുനഃപരിശോധന ഹരജി ചേമ്പറില്‍ പരിഗണിച്ച് തള്ളിയത്.

കേസിന്റെ വിചാരണ മഹാരാഷ്ട്രയിലാണ് നടന്നതെങ്കിലും പ്രതികളുടെ വിടുതൽ അപേക്ഷകളിൽ തീരുമാനമെടുക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സര്‍ക്കാരിന് അനുമതി നൽകികൊണ്ടുള്ള കഴിഞ്ഞ മെയിലെ സുപ്രീം കോടതി  വിധി പുനഃപരിശോധിക്കണം എന്നായിരുന്നു ബില്‍ക്കീസ് ബാനുവിന്റെ ആവശ്യം.

ഹരജി പരിഗണിക്കുന്ന ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് ബേല ത്രിവേദി പിന്മാറിയതോടെ പുതിയ ബെഞ്ച് രൂപീകരിക്കണമെന്ന് ബില്‍ക്കിസ് ബാനുവിന്റെ അഭിഭാഷക ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ചിനോട് അപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ ബില്‍ക്കിസ് ബാനു കേസ് നിരന്തരം പരാമര്‍ശിക്കുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് രംഗത്ത് വന്നിരുന്നു. ഹരജി ലിസ്റ്റ് ചെയ്യുമെന്നും ദയവായി ഒരേ കാര്യം വീണ്ടും വീണ്ടും പരാമര്‍ശിക്കരുതെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെടുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  14 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  14 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  14 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  14 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  14 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  14 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  14 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  14 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  14 days ago