രാജസ്ഥാനില്‍ ലാന്‍ഡ് ജിഹാദെന്ന് ബി.ജെ.പി
ഉയര്‍ന്ന വിലയ്ക്ക് ഭൂമി വാങ്ങിക്കൂട്ടുന്നു
ബംഗളൂരു: പാല ബിഷപ്പിന്റെ നര്‍കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായതിനു പിന്നാലെ ലാന്‍ഡ് ജിഹാദ് ആരോപണവുമായി ബി.ജെ.പി എം.എല്‍.എ രംഗത്ത്. രാജസ്ഥാനില്‍ ലാന്‍ഡ് ജിഹാദ് ഉണ്ടെന്നാണ് ബി.ജെ.പി നിയമസഭാംഗം കനയ്യ ലാലിന്റെ ആരോപണം. തന്റെ മണ്ഡലമായ മലപുരയില്‍ ഹൈന്ദവരുടെ വീടുകളും ഭൂമിയും മുസ്‌ലിംകള്‍ വന്‍ വില കൊടുത്തു വാങ്ങിക്കൂട്ടുന്നുവെന്നാണ് എം.എല്‍.എയുടെ ആരോപണം. സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ കൂടുതല്‍ പണമാണ് ഹൈന്ദവര്‍ക്ക് നല്‍കുന്നത്.
ഇങ്ങനെ പോയാല്‍ സമീപ ഭാവിയില്‍ ഈ പ്രദേശം മുഴുവന്‍ മുസ്‌ലിംകളുടെ കൈപ്പിടിയിലാകുമെന്നും നിയമസഭയില്‍ എം.എല്‍.എ ആശങ്ക പ്രകടിപ്പിച്ചു. ലാന്‍ഡ് ജിഹാദ് നടക്കുന്നുവെന്ന് ആരോപിച്ച് ഒന്‍പതു വാര്‍ഡുകളുടെ പേരും കനയ്യ വിവരിച്ചു. ലാന്‍ഡ് ജിഹാദിനെതിരേ മലപുര സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന് നിവേദനം നല്‍കിയെങ്കിലും അദ്ദേഹം അത് സ്വീകരിക്കാന്‍ തയാറായില്ലെന്നും കനയ്യ പറഞ്ഞു. ബി.ജെ.പി നേതാക്കള്‍ ലാന്‍ഡ് ജിഹാദ് ആരോപിച്ച് ഗവര്‍ണര്‍ കല്‍രാജ് മിശ്രക്ക് നിവേദനം നല്‍കി. നിവേദനം അന്വേഷണം നടത്താനായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കൈമാറിയതായി രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുള്ള പ്രദേശമാണ് മലപുര. ഇവിടെ 1950 ല്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."