വിലക്ക് ലംഘിച്ചുള്ള ഫലസ്തീന്‍ റാലി; ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് ശുപാര്‍ശയില്ല, കെ.പി.സി.സി നിലപാട് നിര്‍ണായകം
വിലക്ക് ലംഘിച്ചുള്ള ഫലസ്തീന്‍ റാലി; ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് ശുപാര്‍ശയില്ല, കെ.പി.സി.സി നിലപാട് നിര്‍ണായകം
തിരുവനന്തപുരം: വിലക്ക് ലംഘിച്ച് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ച ആര്യാടന്‍ ഷൗക്കത്തിനെതിരെ അച്ചടക്ക നടപടി കെ.പി.സി.സി മയപ്പെടുത്തിയേക്കും. കെ.പി.സി.സി നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കടുത്ത നടപടി ശുപാര്‍ശ ചെയ്തിട്ടില്ല.
ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പേരില്‍ നടപടിയെടുത്താല്‍ ന്യൂനപക്ഷ വോട്ടുകളില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പക്ഷം. എന്നാല്‍ സമാന്തര സംഘടനാ പ്രവര്‍ത്തനം നടത്തിയശേഷം പലസ്തീന്‍ വിഷയത്തെ കൂട്ടിപിടിച്ച് കെപിസിസിയെ തന്നെ പ്രതിസന്ധിയിലാക്കാനാണ് ഷൗക്കത്ത് ശ്രമിക്കുന്നതെന്ന് മറുപക്ഷം ചൂണ്ടിക്കാട്ടുന്നു.
വിദേശത്തുള്ള വി.ഡി സതീശന്‍ മടങ്ങിവന്ന ശേഷം അച്ചടക്ക സമതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ കൂടിയാലോചന നടത്തും. ഷൗക്കത്തിന്റെ ഖേദപ്രകടനം സ്വീകരിച്ച് നടപടികള്‍ അവസാനിപ്പിക്കാനാണ് കെ.പി.സി.സി നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."