പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ചുമതലയേറ്റു; ചടങ്ങില്‍ നിന്ന് അമരീന്ദര്‍ വിട്ടുനിന്നു
ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ചുമതലയേറ്റു. ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഉപമുഖ്യമന്ത്രി പദത്തിലും അവസാന നിമിഷ ട്വിസ്റ്റ് സംഭവിച്ചു. ഉപമുഖ്യമന്ത്രിമാരിലൊരാളായി ഓംപ്രകാശ് സോനി സത്യപ്രതിജ്ഞ ചെയ്തു
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനേയും ക്ഷണിച്ചിരുന്നു. എന്നാൽ, പ്രതിഷേധിച്ച് അമരീന്ദർ സിംഗ് ചടങ്ങ് ബഹിഷ്ക്കരിച്ചു.
പഞ്ചാബിന്റെ ചരിത്രത്തിലെ ആദ്യത്തെ ദലിത് മുഖ്യമന്ത്രിയാണ് ചരണ്‍ജിത് സിങ് ചന്നി. അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ സാങ്കേതിക വിഭ്യാഭ്യാസ മന്ത്രിയായിരുന്നു.
നിരവധി നാടകീയതകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഇതിനായി പഞ്ചാബിലും ഡല്‍ഹിയിലും മാരത്തോണ്‍ ചര്‍ച്ചകള്‍ നടന്നു.
മുന്‍ കേന്ദ്രമന്ത്രി അംബികാ സോണിയെ മുഖ്യമന്ത്രിയാക്കാനായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ആദ്യ പദ്ധതി. അംബികാ സോണി മുഖ്യമന്ത്രി പദം നിരസിച്ചതോടെ സുഖ്ജീന്ദര്‍ സിങ് രണ്‍ധാവയുടെ പേര് പരിഗണിച്ചു. ഒരു വിഭാഗം എം.എല്‍.എമാര്‍ എതിര്‍ത്തതോടെ അത് ഉപേക്ഷിച്ചു. ഇതിന് പിന്നാലെയാണ് ആദ്യഘട്ടത്തില്‍ പരിഗണനയിലില്ലാതിരുന്ന ചരണ്‍ജിത് സിങ് ചന്നിയുടെ പേര് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."