വിശാഖപട്ടണം തുറമുഖത്ത് വന്‍ തീപിടുത്തം; മത്സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചു
വിശാഖപട്ടണം തുറമുഖത്ത് വന്‍ തീപിടുത്തം; മത്സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചു
വിശാഖപട്ടണം: ആന്ധപ്രദേശിലെ വിശാഖ പട്ടണം മത്സ്യബന്ധന തുറമുഖത്തുണ്ടായ വന്‍ തീപിടിത്തത്തില്‍ വ്യാപക നാശനഷ്ടം. തീരത്ത് നിര്‍ത്തിയിട്ടിരുന്ന 30 ഓളം മത്സ്യബന്ധന ബോട്ടുകള്‍ കത്തി നശിച്ചതായാണ് വിവരം. ഞായറാഴ്ച്ച രാത്രി 11 മണിയോടെയായിരുന്നു അപകടമുണ്ടായത്. തുറമുഖത്തുണ്ടായിരുന്ന ഒരു ബോട്ടില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പൊലിസ് നിഗമനം. ഏകദേശം 30 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്.
തീപടരുന്നത് കണ്ട് ബോട്ടുകളില്‍ കിടന്നുറങ്ങിയിരുന്ന മത്സ്യതൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം ഒരു ബോട്ടില്‍ വെച്ച് മദ്യപസംഘം പാര്‍ട്ടി നടത്തിയിരുന്നെന്നും ഇവിടെ നിന്നാണ് തീപടര്‍ന്നതെന്നും ആരോപണമുയരുന്നുണ്ട്. സാമൂഹ്യ വിരുദ്ധര്‍ തീയിട്ടതാണെന്നും സംശയുണ്ട്. സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
#WATCH | Andhra Pradesh: A massive fire broke out in Visakhapatnam fishing harbour. The fire that started with the first boat eventually spread to 40 boats. Several fire tenders reached the spot to control the fire. Police have registered a case and are investigating the matter.… pic.twitter.com/1ZYgiWInOz
— ANI (@ANI) November 20, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."