'തോന്നിവാസം വിളിച്ച് പറഞ്ഞിട്ട് പഴയ എസ്.എഫ്.ഐ ലേബലില്‍ കസേര വലിച്ചിട്ടിരിക്കുന്നത് സ്വന്തം തറവാട്ടുമുറ്റത്തല്ല, ഓര്‍മ വേണം' രഞ്ജിത്തിനോട് ഷാഫി പറമ്പില്‍
കോഴിക്കോട്: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന്റെ 'നായ' പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. കാര്യസ്ഥന്റെ നായ കുരക്കുന്നതിന് സമാനമായി ചെറുപ്പക്കാരുടെ പ്രതിഷേധത്തെ കാണുന്ന മാടമ്പിത്തരത്തിന് തലകുനിക്കാന്‍ കേരളത്തെ കിട്ടില്ലെന്ന് ഷാഫി തുറന്നടിച്ചു. തോന്നിവാസം വിളിച്ച് പറഞ്ഞിട്ട് പഴയ ടഎക ലേബലിന്റെ കൂട്ട് പിടിച്ച് രക്ഷപ്പെടുവാന്‍ കസേര വലിച്ചിട്ടിരിക്കുന്നത് അവനവന്റെ തറവാട്ട് മുറ്റത്തല്ലെന്ന് ഓര്‍മ വേണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഷാഫിയുടെ പോസ്റ്റ്
ഉപമയൊക്കെ കൊള്ളാം രഞ്ജിത്ത് സാറേ,
പക്ഷേ കാര്യസ്ഥന്റെ നായ കുരക്കുന്നതിന് സമാനമായി ചെറുപ്പക്കാരുടെ പ്രതിഷേധത്തെ കാണുന്ന മാടമ്പിത്തരത്തിന് തലകുനിക്കാന്‍ കേരളത്തെ കിട്ടില്ല.
തോന്നിവാസം വിളിച്ച് പറഞ്ഞിട്ട് പഴയ SFI ലേബലിന്റെ കൂട്ട് പിടിച്ച് രക്ഷപ്പെടുവാന്‍ കസേര വലിച്ചിട്ടിരിക്കുന്നത് അവനവന്റെ തറവാട്ട് മുറ്റത്തല്ല,ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സംഘടിപ്പിക്കുന്ന മേളയുടെയും അക്കാദമിയുടെയും അധ്യക്ഷ പദവിയിലാണെന്ന് ഓര്‍മ്മ വേണം.
രഞ്ജിത്ത് കേരളത്തോട് മാപ്പ് പറയുവാന്‍ തയ്യാറായില്ലെങ്കില്‍ ആ പദവിയില്‍ നിന്ന് പുറത്താക്കാന്‍ സാംസ്‌ക്കാരിക മന്ത്രി തയ്യാറുണ്ടോ ? ഓ നിങ്ങളും പഴയ SFI ആണല്ലോ...അരാജകത്വത്തിന് ചൂട്ട് പിടിക്കാനുള്ള ലൈസന്‍സ് ആണ് പഴയ എസ് എഫ് ഐ എന്ന് അടിവരയിടാന്‍ രഞ്ജിത്തും ശ്രമിക്കുന്നു.അതിനെ തള്ളി പറയാന്‍ തയ്യാറാവാത്ത പഴയതും പുതിയതുമായ എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."