അടച്ചിട്ടിട്ടും പൊതുനിരത്തില്‍ പുകച്ചൂതിയതിന് കൊടുത്തത് വലിയ വില
ഏഴ് മാസത്തിനിടെ പൊലിസ് പിഴ ഈടാക്കിയത് ഒരുകോടി
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരത്തുകള്‍ അടച്ചിട്ടിട്ടും പുകവലിക്ക് 'വലിയ വില' കൊടുത്ത് കേരളം. സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ പൊതുനിരത്തില്‍ പുകവലിച്ചതിന് പൊലിസിന് പിഴ ഇനത്തില്‍ ലഭിച്ചത് 1,01,76,949 രൂപ. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ജൂലൈ വരെ 50,859 പേരില്‍ നിന്നായാണ് ഇത്രയും പിഴ ഈടാക്കിയത്. സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രാഡക്ട് ആക്ട് 2003 പ്രകാരമാണ് പിഴ ചുമത്തി കേസെടുത്തത്.
ജനുവരിയില്‍ 7,931 പേരില്‍ നിന്ന് മാത്രം പിഴ ഈടാക്കിയത് 15,86,300 രൂപയാണ്. ഫെബ്രുവരിയില്‍ 8,918 പേരില്‍ നിന്ന് 17,83,900 രൂപയും പിഴ ചുമത്തി. മാര്‍ച്ചിലാണ് കൂടുതല്‍ പുകവലിക്കാര്‍ പൊലിസ് വലയത്തിലായത്. 9,895 പേരില്‍ നിന്ന് 19,71,700 രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്. ഏപ്രിലില്‍ 7,711 പേരില്‍ നിന്ന് 15,42,200 രൂപയും മേയില്‍ 4,283 പേരില്‍ നിന്ന് 8,59,200 രൂപയും ലഭിച്ചു. ജൂണില്‍ 4,439 പേരില്‍ 8,89,649 രൂപയും ജൂലൈയില്‍ 7,720 പേരില്‍ 15,44,000 രൂപയുമാണ് ചുമത്തിയത്.
പൊതുനിരത്തില്‍ പുകവലിക്കല്‍, പുകവലിക്കും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും പരസ്യം നല്‍കല്‍, 18 വയസിന് താഴെയുളള കുട്ടികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ കൈമാറല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം പുകയില വില്‍ക്കല്‍ തുടങ്ങിയവക്കാണ് സി.ഒ.ടി.പി.എ പ്രകാരം കേസെടുത്ത് പിഴ ചുമത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."