തോറ്റ് കൊടുക്കുമെന്ന് കരുതിയ ഫ്രാന്‍സ് പെട്ടെന്ന് തിരിച്ചുവന്നു, കീഴടങ്ങിയത് 120 മിനിറ്റ് പൊരുതി; കളിയിലെ നിമിഷങ്ങളിലൂടെ
ദോഹ: നിലവിലെ ചാംപ്യന്‍മാര്‍ക്ക് യോജിച്ച കളിയായിരുന്നില്ല ആദ്യ മിനിറ്റുകളില്‍ ഫ്രാന്‍സ് പുറത്തെടുത്തത്. 36 മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടുഗോള്‍ വഴങ്ങിയതോടെ ഫ്രാന്‍സ് ചിത്രത്തില്‍ നിന്ന് ഔട്ടാവുകയും ചെയ്തു. എന്നാല്‍ കിലിയന്‍ എംബപ്പെ എന്ന മജീഷ്യന്‍ രണ്ട് മിനിറ്റ് വ്യത്യാസത്തിനിടെ അര്‍ജന്റൈന്‍ വിലയില്‍ രണ്ടുഗോളുകള്‍ നിക്ഷേപിച്ച് ഫ്രാന്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. തുല്യത കൈവന്നതോടെ ഫ്രാന്‍സിന് ആത്മവിശ്വാസം തിരിച്ചുകിട്ടി. ഏതുസമയത്തും അര്‍ജന്റൈന്‍ വലകുലുക്കുമെന്ന പ്രതീതിയായിരുന്നു പിന്നീട്.
അധികസമയത്തേക്ക് നീണ്ട കളിയുടെ പ്രധാനനിമിഷങ്ങളിലൂടെ
1: ഫ്രാൻസിന്റെ ടച്ചോടെ മത്സരത്തിന് കിക്കോഫ്
1: അഡ്രിയാൻ റാബിയറ്റിന്റെ ഫൗളിന് റഫറി സൈമൺ മാർസിനിയാക് അർജന്റീനയ്ക്ക് അനുകൂലമായി വിസിൽ വിളിച്ചു
3: പ്രതിരോധത്തെ വെട്ടിച്ച ജൂലിയൻ അൽവാരസ് ബോക്‌സിനുള്ളിലേക്കെത്തിയെങ്കിലും റഫറിയുടെ വക ഓഫ് സൈഡ്.
4: ഡായറ്റ് ഉപമെക്കാനോയുടെ ഫൗളിൽ റഫറിയുടെ വിസിൽ.
9: മത്സരത്തിലെ ആദ്യ കോർണർ. കിക്കെടുത്ത ലയണൽ മെസി ബോക്‌സിന് വെളിയിൽ സ്ഥാനംപിടിച്ച ഡിപോളിന് നൽകിയെങ്കിലും നീക്കങ്ങൾക്കൊടുവിൽ പുറത്തേക്ക്.
16: ഫ്രഞ്ച് ഗോൾമുഖത്ത് മെസി പന്ത് ഡിപോളിന് നൽകിയെങ്കിലും നേരെ എത്തിയത് ഡി മരിയയിലേക്ക്. പക്ഷേ, ഡിമരിയ പുറത്തേക്കടിച്ചു.
19: അർജന്റൈൻ ബോക്‌സിന് പുറത്ത് വച്ച് ഡി പോളും റൊമേറോയും ചേർന്ന് തിയോ ഹെർണാണ്ടസിനെ ഫൗൾ ചെയ്യുന്നു. ഇതോടെ ഫ്രാൻസിന് ഫ്രീകിക്ക്. കിക്കെടുത്ത ഗ്രീസ്മാൻ മനോഹരമായി നീട്ടിയെങ്കിലും പുറത്തെത്തി.
22: ഇടതു വിങ്ങിൽ നിന്ന് ബോക്‌സിലേക്ക് പന്തുമായി കുതിച്ചെത്തിയ ഡി മരിയയെ ഡെംബലെ വീഴ്ത്തി. ഇതോടെ റഫറി അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു.
23: കിക്കെടുത്ത മെസി പന്ത് നേരെ പോസ്റ്റിന്റെ വലത്തെ മൂലയിലെത്തിച്ചു. ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് ഇടത്തേക്ക് ആഞ്ഞെങ്കിലും ട്രിക്ക് മനസിലാക്കിയ മെസി വലതു ഭാഗത്തേക്ക് ഉതിർത്തു. ഇതോടെ അർജന്റീന 1-0ന് മുന്നിൽ.
26: പന്തുമായി അർജന്റീനൻ ബോക്‌സിലേക്ക് കയറുകയായിരുന്ന ജിറൂദിനെ റൊമേറോ വീഴ്ത്തി. ഗ്രീസ്മാൻ ഫ്രീകിക്കെടുത്തെങ്കിലും തിയോയുടെയും മെസിയുടെയും കൂട്ടിയിടിയിൽ അവസാനിച്ചു.
35: കൗണ്ടർ അറ്റാക്കിലൂടെ അർജന്റീനയുടെ രണ്ടാം ഗോൾ. മൈതാനത്തിന്റെ പകുതിയിൽ വച്ച് പന്തുമായി ഫ്രഞ്ച് ഗോൾമുഖത്തേക്ക് കുതിച്ച ഡി പോൾ ഓട്ടത്തിനിടെ മാക് അലിസ്റ്ററിന് നൽകി. ബോക്‌സിൽ തൊട്ടുവെളിയിൽ വച്ച് മാക് അലിസ്റ്റർ മനോഹരമായി ഡി മരിയക്ക് ക്രോസ് നൽകി, മറുതൊന്ന് ചിന്തിക്കാതെ മികച്ചൊരു ഷോട്ടോടെ പന്ത് വലയിലേക്ക്. ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ, 2- 0
41: ജിറൂദിനെയും ഡെംബലെയെയും കയറ്റി മാർക്കസ് തുറാമിനെയും മുആനിയെയും ഇറക്കി.
45+ 6:മുആനിയെ വീഴ്ത്തിയതിന് എൻസോ ഫെർണാണ്ടസിന് മഞ്ഞക്കാർഡ്. കിക്കെടുത്ത ഗ്രീസ്മാൻ പുറത്തേക്കടിച്ചു
49: റോഡ്രിഗോ ഡി പോളിന്റെ ട്രിക്ക് ശ്രമം ഫ്രഞ്ച് ഗോളി ലോറിസിന്റെ കൈകളിലേക്ക്.
51: ഫ്രാൻസിന് രണ്ടാം കോർണർ. കോർണറെടുത്ത ഗ്രീസ്മാന്റെ കിക്ക് നേരെ പോയത് ഗോൾകീപ്പർ മാർട്ടിനസിന്റെ കൈയിൽ.
53: അർജന്റീനയ്ക്ക് അനുകൂലമായ കോർണർ. മെസിയുടെ കിക്ക് തടുത്ത ഗ്രീസ്മാൻ പന്ത് പുറത്തെത്തിച്ചു
55: മൈതാനത്തിന്റെ മധ്യത്തു വച്ച് റോഡ്രിഗോ ഡി പോളിനെ വീഴ്ത്തിയതിന് റാബിയറ്റിന് മഞ്ഞക്കാർഡ്
58: മൈതാന മധ്യത്തിൽ ഡി പോളിനെ വീഴ്ത്തിയതിനു എംബാപ്പെയ്ക്ക് ഫൗൾ
63: ഫ്രഞ്ച് ഗോൾമുഖത്തെ വെളിയിൽ വച്ച് മെസി അൽവാരസിന് മികച്ചൊരു പാസ്. പാസ് സ്വീകരിച്ച അൽവാരസ് നേരെ മാക് അലിസ്റ്ററിന് നൽകിയെങ്കിലും താരത്തിന് കണക്ട് ചെയ്യാൻ കഴിഞ്ഞില്ല.
64: ഡി മരിയയെ കയറ്റി അക്യൂനയെ ഇറക്കി
72: ബോക്‌സിനു വെളിയിൽ നിന്ന് മെസി ഫ്രഞ്ച് പ്രതിരോധത്തെ വെട്ടിച്ച് എൻസോ ഫെർണാണ്ടസിന് നൽകി. എൻസോ പന്ത് വല ലക്ഷ്യമാക്കി തൊടുത്തെങ്കിലും ഹ്യൂഗോ ലോറിസ് കൈയിലാക്കി.
77: ഫ്രഞ്ച് പകുതിയുടെ വലതു വശത്ത് നിന്ന് ഡി പോളിനെ വീഴ്ത്തിയതിന് അർജന്റീനക്ക് അനുകൂലമായ ഫ്രീകിക്ക്.
78: ഒറ്റമെൻഡി വീഴ്ത്തി. പെനാൽറ്റിയെടുത്ത എംബാപ്പെ പന്ത് വലയുടെ ഇടത് ഭാഗത്തെത്തിച്ചു. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് പന്തെത്തിയ ഭാഗത്തേക്ക് ചാടിയെങ്കിലും കൈയിൽ തട്ടി വലയിലേക്ക്.2- 1.
83: മാർക്കസ് തുറാമിന്റെ അസിസ്‌റിൽ എംബാപ്പെയുടെ രണ്ടാം ഗോൾ. തുറാം നൽകിയ ക്രോസ് സ്വീകരിച്ച എംബാപ്പെ ആദ്യ ടച്ചിൽ തന്നെ വലയിലെത്തിച്ചു. 2- 2
87: അർജന്റീന ബോക്‌സിനുള്ളിൽ അനാവശ്യ ഫൗളിനായി കളിച്ച മാർക്കസ് തുറാമിന് മഞ്ഞക്കാർഡ്.
90: എട്ടു മിനുട്ട് ഇൻജുറി സമയം അനുവദിച്ചു
90+2: ഫ്രാൻസിന് അനുകൂലമായ ഫ്രീകിക്ക്.
90+3: പന്തുമായി അർജന്റൈൻ ഗോൾമുഖത്തേക്ക് എംബാപപെ കുതിച്ചെങ്കിലും വൻമതിലായി ഒറ്റമെൻഡിയെത്തി.
90+5: ഡഗൗട്ട്‌സില്‍ ഇരിക്കുകയായിരുന്ന ജിറൂദിനെതിരേ റഫറി മഞ്ഞക്കാർഡ് ഉയർത്തി
90+7: ഗോൾമുഖത്തെ മധ്യത്തിന് നിന്ന് മെസ്സിയുടെ അതിമംനോഹരമായ ഷോട്ട്. നേരെ വലയിലേക്കെന്ന് പാഞ്ഞ പന്ത് പക്ഷേ, േേമനാഹരമായി ലോറിസ് തട്ടിയകറ്റി.
90+8 മത്സരം 2- 2 ഗോളിൽ ഇരുടീമും പിരിഞ്ഞു.
അധികസമയം
91: മൊളീനയെ കയറ്റി സ്‌കലോണി ഗോൺസാലോ മോണ്ടിയലിനെ ഇറക്കി.
96: ഫ്രഞ്ച് ടീമിൽ മാറ്റം. റാബിയറ്റിനെ കയറ്റി ഫൊഫാനയെ ഇറക്കി
100: കിങ്സ്ലി കോമാനെ ഗോൺസാലോ മോണ്ടിയൽ വീഴ്ത്തിയതിന് റഫറിയുടെ വക ഫ്രീകിക്ക്. കോമാനെടുത്ത ഫ്രികിക്ക് ഗോളിലേക്ക് കലാശിച്ചില്ല
101: ഡി പോളിനെയും അൽവാരസിനെയും വിഴിത്ത പാരഡസിനെയും ലൗട്ടാറോ മാർട്ടിനസിനെയും ഇറക്കി
104 പന്തുമായി അക്യൂന ഫ്രഞ്ച് ബോക്‌സിനുള്ളിലേക്ക് കയറിയെങ്കിലും താരം പുറത്തേക്കടിച്ചു
105 ബോക്‌സിനുള്ളിലേക്ക് പന്തുമായി മുന്നേറിയ മെസി ശരവേഗം മാർട്ടിനസിനു നൽകിയെങ്കിലും ലോറിസ് വില്ലനായി.
108 മെസി ബോക്‌സിൽ നിന്ന് വലയിലേക്ക് ഉതിർത്ത ഷോട്ട് ലോറിസ് പുറത്തെത്തിച്ചു
109 മെസിയുടെ പാസിനൊടുവിൽ മെസി തന്നെ അർജന്റീനയുടെ മൂന്നാം ഗോളിട്ടു. മാർട്ടിനസ് വലയിലേക്ക് ഉതിർത്ത ഷോട്ട് ലോറിസിന്റെ കൈയിൽ തട്ടി റീബൗണ്ടിലൂടെയെത്തി. മുന്നിലുണ്ടായിരുന്ന മെസിക്ക് മറുതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.
113: വരാനെയ്ക്ക് പകരം ദെഷാംപ്‌സ് കൊനാറ്റോയെ ഇറക്കി
114: മൈതാന മധ്യത്തിൽ കമവിംഗയെ വീഴ്ത്തിയതിന് പെരഡസിന് മഞ്ഞക്കാർഡ്.
117: എംബപ്പെ തൊടുത്ത ഷോട്ട് ബോക്‌സിനുള്ളിൽ വച്ച് പെരഡസിന്റെ കൈയിൽ തട്ടിയതിന് റഫറി പെനാൽറ്റി വിധിച്ചു.
118: കിക്കെടുത്ത എംബപ്പെക്ക് പിഴച്ചില്ല, പന്ത് ഇടത്തെ മൂലയിൽ. ഫ്രാൻസിന്റെയും തന്റെയും കളിയിലെ മൂന്നാംഗോൾ. 3- 3.
Argentina vs France World CUP FINAL Highlights
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."