ഒറ്റത്തവണ ചാര്‍ജില്‍ നൂറ് കിലോമീറ്റര്‍ പോകുന്ന സ്‌കൂട്ടര്‍; വില വെറും 55,000
ഇരുചക്ര വാഹനങ്ങള്‍ക്ക് വന്‍ തോതില്‍ ആവശ്യക്കാരുള്ള മാര്‍ക്കറ്റാണ് ഇന്ത്യ. മിഡില്‍ ക്ലാസ് കുടുബങ്ങളുടെ 'ടാക്‌സി' എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സ്‌കൂട്ടറുകളുടെ ഇലക്ട്രിക്ക് ശ്രേണിക്ക് ഇന്ത്യയില്‍ ഇപ്പോള്‍ ആവശ്യക്കാര്‍ കൂടിവരുന്നുണ്ട്.
ജനങ്ങള്‍ പെട്രോള്‍ സ്‌കൂട്ടറുകളില്‍ നിന്ന് വലിയ തോതില്‍ ഇവികളിലേക്ക് ചേക്കേറുന്ന ഈ സമയത്ത് നിരവധി പുത്തന്‍ കമ്പനികള്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ മാര്‍ക്കറ്റിലേക്ക് രംഗപ്രവേശനം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മ്മാണ കമ്പനിയായ ഇ-സ്പ്രിന്റോ റാപോ, റൂമി എന്നിങ്ങനെ രണ്ട് ഇ-സ്‌കൂട്ടറുകള്‍ മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ്.
54,999 രൂപയാണ് ഇസ്പ്രിന്റോ റാപ്പോയുടെ വില. ഇസ്പ്രിന്റോ റോമിക്ക് 62,999 രൂപയാണ് മുടക്കേണ്ടത്. ഇരുവിലകളും എക്‌സ്‌ഷോറൂം ആണ്.
വാഹനങ്ങള്‍ സ്വന്തമാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ എക്‌സ്‌ഷോറൂമില്‍ നിന്നോ സ്‌കൂട്ടര്‍ ബുക്ക് ചെയ്യാവുന്നതാണ്.റെഡ്, ബ്ലൂ, ഗ്രേ, ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്നിങ്ങനെയുള്ള കളര്‍ ഓപ്ഷനുകളിലാണ് രണ്ട് സ്‌കൂട്ടറുകളും വിപണിയിലേക്ക് എത്തുന്നത്.
ലിഥിയംഅയണ്‍, ലെഡ്ആസിഡ് ബാറ്ററി ഓപ്ഷനുകളിലാണ് റാപ്പോ മോഡല്‍ ലഭ്യമാകുക. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കി.മീ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ സ്‌കൂട്ടറിന് മണിക്കൂറില്‍ പരമാവധി 25 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും.റാപ്പോയുടെ അതേ വലിപ്പത്തിലും ഗ്രൗണ്ട് ക്ലിയറന്‍സുമായാണ് ഇസ്പ്രിന്റോ റോമിയും വരുന്നത്.പോര്‍ട്ടബിള്‍ ഓട്ടോ കട്ട്ഓഫ് ചാര്‍ജര്‍ ഫീച്ചര്‍ ചെയ്യുന്ന ലിഥിയംഅയണ്‍, ലെഡ്ആസിഡ് ബാറ്ററി ഓപ്ഷനുകളില്‍ പുറത്തിറങ്ങുന്ന ഈ ഇവിക്കും ഒറ്റചാര്‍ജില്‍ നൂറ് കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്നതാണ്.
രണ്ട് മോഡലുകളിലും റിമോട്ട് ലോക്ക്/അണ്‍ലോക്ക്, റിമോട്ട് സ്റ്റാര്‍ട്ട്, എഞ്ചിന്‍ കില്‍ സ്വിച്ച്/ചൈല്‍ഡ് ലോക്ക്/പാര്‍ക്കിംഗ് മോഡ്, യുഎസ്ബി അധിഷ്ഠിത മൊബൈല്‍ ചാര്‍ജിംഗ് തുടങ്ങിയ മികച്ച ഫീച്ചറുകള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ
ഇലക്ട്രിക് സ്‌കൂട്ടറിലെ ഡിജിറ്റല്‍ കളര്‍ ഡിസ്‌പ്ലേ ബാറ്ററി സ്റ്റാറ്റസ്, മോട്ടോര്‍ തകരാര്‍, ത്രോട്ടില്‍ ഫെയ്‌ല്യര്‍, കണ്‍ട്രോളര്‍ ഫെയ്‌ല്യര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ റൈഡര്‍മാരെ അറിയിക്കുന്നു. നഗരങ്ങളിലും തിരക്കേറിയ റോഡുകളിലും ഹ്രസ്യയാത്രകള്‍ ചെയ്യുന്നവര്‍ക്ക് പറ്റിയ സ്‌കൂട്ടറുകളാണ് റാപ്പോയും റൂമിയും.
Content Highlights:e sprinto launches rapo and roamy electric scooters in india
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."