ലോകകപ്പ് യോഗ്യതാ മത്സരം; ഇന്ത്യക്കെതിരെ രണ്ട് ഗോളിന് മുന്നിട്ട് ഖത്തര്‍
ഭുവനേശ്വര്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഖത്തറിനെ നേരിടുന്നു. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ഖത്തര്‍ ആദ്യ ഗോളിന് മുന്നിലെത്തി. ആദ്യ പകുതി പിന്നിട്ട് 47ാംമിനുട്ടില്‍ അടുത്ത ഗോളും നേടി. രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ കുവൈത്തിനെ അവരുടെ നാട്ടില്‍ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. എങ്കിലും 2019ല്‍ ഖത്തറിനെതിരെ നേടിയ സമനിലയാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നത്. ദോഹയില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തറിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഇന്ത്യന്‍ സംഘം ലോകഫുട്ബോളിനെ അത്ഭുതപ്പെടുത്തിയിരുന്നു.
2019ലെ ഏഷ്യന്‍ കപ്പ് നേടി തകര്‍പ്പന്‍ ഫോമിലായിരുന്ന ഖത്തറിനേയാണ് അന്ന് നീലപ്പട സമനിലയില്‍ തളച്ചത്. അന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രി കളിച്ചിരുന്നില്ല. ഇന്ത്യന്‍ ടീമില്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന് പകരം അമരീന്ദര്‍ സിംഗ് ഗോള്‍കീപ്പറാകും. സഹല്‍ അബ്ദുല്‍ സമദ്, മന്‍വീര്‍ സിംഗ് എന്നിവരും ടീമിലില്ല. ഇന്ത്യന്‍ ആദ്യ ഇലവന്: സുനില്‍ ഛേത്രി (നായകന്), അമരീന്ദര്‍ സിംഗ് (ഗോള്‍ കീപ്പര്‍), രാഹുല്‍ ഭേക്കെ, സുഭാഷിഷ് ബോസ്, സന്ദേശ് ജിങ്കാന്, അനിരുദ്ധ ഥാപ്പ, സുരേഷ് സിംഗ്, ലാലെങ്മാവിയ റാള്‍ട്ടെ, ഉദാന്ത സിംഗ്, ലാലിയന്‍സുവാല ചങ്തെ, നിഖില്‍ പൂജാരി.
ലോകകപ്പ് യോഗ്യതാ മത്സരം; ഇന്ത്യക്കെതിരെ രണ്ട് ഗോളിന് മുന്നിട്ട് ഖത്തര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."