HOME
DETAILS
MAL
ഈ വര്‍ഷം ശബരിമല കയറ്റത്തിനിടെ മരിച്ചത് 24 പേര്; 23 പേരുടേയും മരണകാരണം ഹൃദയാഘാതം
backup
December 21 2022 | 06:12 AM
പത്തനംതിട്ട: ഈ മണ്ഡലകാലത്തിനിടെ ശബരിമലയില്‍ മലകയറ്റത്തിനിടെ ഇതുവരെ മരിച്ചത് 24 പേര്. ഇതില്‍ 23 പേരും മരണപ്പെട്ടത് ഹൃദയാഘാതംമൂലമാണെന്നാണ് റിപ്പോര്‍ട്ട്.
കുത്തനെ കയറ്റമുള്ള നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ വെച്ചാണ് കൂടുതല്‍ പേര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നിലവില്‍ 106 പേരാണ് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ മൂലം പമ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുമായി ഇവയ്ക്ക് ബന്ധമുണ്ടാകാമെന്ന് വിദഗ്ധര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."