HOME
DETAILS

ഗുജറാത്ത് മയക്കുമരുന്ന് ഹബ്ബോ? അഫ്ഗാനില്‍ നിന്ന് 21000 കോടിയുടെ ഹെറോയിന്‍ എത്തിയത് അദാനി പോര്‍ട്ട് വഴി ഗുജറാത്തിലേക്ക്

  
backup
September 22 2021 | 08:09 AM

gujarath-drug-hub-latest-news-2021

ന്യൂഡല്‍ഹി: മയക്കുമരുന്ന് വിപണികളില്‍ കേരളത്തെ താലിബാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോയുടേയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടേയും മുന്നറിയിപ്പ് നിലനില്‍ക്കെയാണ് കഴിഞ്ഞ ദിവസം ഗുജറാത്ത് മുന്ദ്ര തുറമുഖത്തെ 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവം.

രാജ്യത്തെ വലിയ മയക്കുമരുന്നുവേട്ടയാണ് മുന്ദ്രയിലെ അദാനി തുറമുഖത്ത് ഡി .ആര്‍.ഐ. നടത്തിയത്.ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 3000 കിലോഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. ഇത് അഫ്ഗാനിസ്താനില്‍നിന്ന് ഡല്‍ഹിയിലേക്ക് അയച്ചതാണെന്ന് സൂചനെയന്ന് ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്‍.ഐ.)സ്ഥിരീകരിച്ചു. അതേസമയം താലിബാന്‍ അധികാരത്തിലെത്തിയശേഷമാണോ ഇറാന്‍ വഴി മയക്കുമരുന്ന് അയച്ചതെന്ന് വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.

ടാല്‍ക്കം പൗഡര്‍ കയറ്റിവന്ന രണ്ട് കണ്ടെയ്‌നറുകളിലാണ് ഇത്രയും ഹെറോയിന്‍ കണ്ടെത്തിയത്. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുനിന്നുള്ള ഈ കണ്ടെയ്‌നറുകള്‍ വിജയവാഡയിലെ ആഷി ട്രേഡിങ് കമ്പനിയുടെ പേരിലുള്ളവയാണ്. കമ്പനി ഉടമസ്ഥരായ തമിഴ്‌നാട് സ്വദേശികള്‍ മച്ചാവരം സുധാകറിനെയും ഭാര്യ വൈശാലിയെയും ചെന്നൈയില്‍ അറസ്റ്റുചെയ്തു. ഇവരെ ഭുജ് കോടതി 10 ദിവസത്തേക്ക് ഡി .ആര്‍.ഐ. കസ്റ്റഡിയില്‍ വിട്ടു. ഇവരറിയാതെ കണ്ടയ്‌നറുകള്‍ മയക്കു മരുന്നുകടത്താന്‍ ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല.

ഗാന്ധിധാം, അഹമ്മദാബാദ്, ഡല്‍ഹി, വിജയവാഡ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി കൂടുതല്‍പ്പേരെ പിടികൂടിയിട്ടുണ്ട്. സംഭവത്തിലെ കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും കേസെടുത്ത് അന്വേഷണം തുടങ്ങി.

അതേസമയം സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് അദാനി ഗ്രൂപ്പ് മാറിനില്‍ക്കുകയാണ്. തങ്ങള്‍ തുറമുഖത്തിന്റെ നടത്തിപ്പുകാര്‍ മാത്രമാണെന്നും ഷിപ്‌മെന്റുകള്‍ തങ്ങള്‍ പരിശോധിക്കാറില്ലെന്നും കമ്പനി പ്രതികരിച്ചു.

സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.'ഗുജറാത്തില്‍ പിടിച്ചത്  ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെത്തന്നെ ഏറ്റവും വലുതാണ്. ഇതെങ്ങനെ വന്നു? സര്‍ക്കാറും നാര്‍കോട്ടിക് കണ്‍ട്രോല്‍ ബ്യൂറോയും എന്താണ് ചെയ്യുന്നത്' കോണ്‍ഗ്രസ് നേതാവ് പവന്‍ രേഖ ചോദിച്ചു.

സംഭവത്തില്‍ സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് റണ്‍ദിപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

https://twitter.com/rssurjewala/status/1440236091643097088

ഐഷ സുല്‍ത്താനയും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.മയക്ക് മരുന്ന് മാഫിയാ രാജാക്കന്‍മാരുടെ പറുദീസയാണ് ഗുജറാത്തെന്ന് ഐഷ പറഞ്ഞു.

മുന്ദ്ര തുറമുഖത്തെ സംഭവത്തില്‍ അദാനി ഗ്രൂപ്പിനെ എടുത്തുപറയാതെ പരോക്ഷമായി മാധ്യമങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലും ട്വീറ്റുകള്‍ വന്നിട്ടുണ്ട്. സംഭവത്തില്‍ മാധ്യമങ്ങള്‍ നിശബ്ദരാകുന്നുവെന്നും ആരോപണമുണ്ട്.

https://twitter.com/gauravtushir09/status/1440248463858360337

https://twitter.com/RandaHabib/status/1440535708200931330

ഇതിന് മുന്‍പും ഗുജറാത്ത് തീരം ലക്ഷ്യമാക്കി മയക്കുമരുന്ന് വേട്ട നടന്നിരുന്നു. 3000 കോടി വിലവരുന്ന ഹെറോയിനും, അഞ്ച് എ.കെ.47 തോക്കുകളുമായി മാര്‍ച്ച് 24ന് മൂന്ന് ശ്രീലങ്കന്‍ മീന്‍പിടിത്ത ബോട്ടുകള്‍ മിനിക്കോയ് ദ്വീപിനു സമീപത്തുനിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയിരുന്നു. ക്യാപ്റ്റന്‍മാരുള്‍പ്പെടെ 19 പേരെയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറിയിരുന്നു.

2020 നവംബറിലും ശ്രീലങ്കന്‍ ബോട്ടില്‍ നിന്ന് 1000 കോടിയുടെ മയക്കുമരുന്നും ആയുധങ്ങളും പിടികൂടിയിരുന്നു. കൂടാതെ അറബിക്കടല്‍ വഴി നിയമവിരുദ്ധ, തീവ്ര വാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്ന് രഹസ്യാന്വേഷണ വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

താലിബാന്റെ മയക്കുരുന്ന് പിപണി കേരളത്തെ ലക്ഷ്യമിടുന്നുണ്ടെന്ന സംഘ്പരിവാര്‍ ആരോപണവും നിലനില്‍ക്കെയാണ് ഈ സംഭവം. സംഘ്പരിവാറിന് കൂടുതല്‍ വേരോട്ടമുള്ള പ്രധാനമന്ത്രിയുടെ തട്ടകമായ ഗുജറാത്തിലെ തുറമുഖത്ത് നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  8 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  8 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  8 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  8 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  8 days ago
No Image

ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ

International
  •  8 days ago
No Image

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്

Kerala
  •  8 days ago
No Image

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

oman
  •  8 days ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

Kerala
  •  8 days ago
No Image

നവീന്‍ ബാബുവിന്റെ മരണം; അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  8 days ago