HOME
DETAILS
MAL
പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നേരെ ആക്രമണം; കെ.എസ്.ആര്.ടി.സി ജീവനക്കാരനെതിരെ പരാതി
backup
December 21 2022 | 07:12 AM
തിരുവനന്തപുരം: പൂവാറില്‍ വിദ്യാര്‍ഥിക്ക് നേരെ കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ആക്രമണം. അരുമാനൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഷാനുവിനെയാണ് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
ബസ് സ്റ്റാന്‍ഡില്‍ നിന്ന പെണ്‍കുട്ടികളോട് സംസാരിച്ചെന്ന് ആരോപിച്ച് കണ്ട്രാളിങ് ഇന്‍സ്പെക്ടറായ സുനില്‍, ഷര്‍ട്ട് വലിച്ചുകീറുകയും കൈയ്യില്‍ അടിക്കുകയും ചെയ്തുവെന്ന് മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി പറയുന്നു.
എന്നാല്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തതിനാണ് കുട്ടിയെ പിടിച്ചുനിര്‍ത്തിയതെന്ന് സുനില്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."