പാമോലിന്‍: പി.ജെ തോമസ് നല്കിയ വിടുതല്‍ ഹരജി തള്ളി
തിരുവനന്തപുരം: പാമോലിന്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പി.ജെ തോമസ് നല്കിയ ഹരജി കോടതി തള്ളി. കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് തോമസിന്റെ വിടുതല്‍ ഹരജി തള്ളിയത്. കേസില്‍ എട്ടാം പ്രതിയാണ് പി.ജെ തോമസ്. കേസില്‍ നിന്നും ഒഴിവാക്കണമെന്ന പി.ജെ തോമസിന്റെ ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
തൃശ്ശൂര്‍ കോടതിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കേസ് മാറ്റിയ ശേഷം ആദ്യമായാണ് നിര്‍ണായകമായ ഒരു ഹരജിയില്‍ കോടതി വിധി പറഞ്ഞത്. പി.ജെ തോമസ് ഭക്ഷ്യവകുപ്പ് സെക്രട്ടറി ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ പ്രതികളായിരുന്ന മുന്‍ ചീഫ് സെക്രട്ടറി കെ. പത്മകുമാര്‍, അഡിഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഫെബ്രുവരിയില്‍ കുറ്റവിമുക്തരാക്കിയിരുന്നു. ഈ ഉത്തരവിനെതിരേ റിവിഷന്‍ ഹരജി സമര്‍പ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."