സംസ്ഥാനത്ത് മഴ വീണ്ടും കനത്തു; വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും, ഡാമുകൾ തുറന്നു
സംസ്ഥാനത്ത് മഴ വീണ്ടും കനത്തു; വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും, ഡാമുകൾ തുറന്നു
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. ഇന്നലെ വൈകീട്ട് മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. രാത്രിയിൽ മഴ കനത്ത് പെയ്തതോടെ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായി. തെക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തം. മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ടുപേരെ കാണാതായി. നാല് അണക്കെട്ടുകൾ തുറന്നിട്ടുണ്ട്.
പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇടുക്കിയും ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പത്തനംതിട്ട കോന്നി കൊക്കാത്തോട് ഉരുൾപൊട്ടിയതിനെത്തുടർന്ന് തണ്ണിത്തോട് മേഖലയിലേക്ക് വൻതോതിൽ ജലനിരപ്പ് കുത്തനെകൂടി. കോന്നിയിൽ വെള്ളക്കെട്ടിനെ തുടർന്ന് കെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി. തിരുവനന്തപുരം ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി.
അതേസമയം, ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദത്തിന് കൂടി സാധ്യതയുണ്ടെന്നും മഴ ശക്തമാകുമെന്നും റവന്യൂ മന്ത്രി രാജൻ അറിയിച്ചു. ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യതയുണ്ട്. എന്നാൽ നാളെയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."