HOME
DETAILS

എംബാപ്പയെ കളിയാക്കാന്‍ എന്തവകാശം? 'അങ്ങയെ ഓര്‍ത്ത് ലജ്ജിക്കുന്നു; വരാനിരിക്കുന്ന ലോകകപ്പുകള്‍ തൊലി കറുത്തവരുടേത് കൂടി'..കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  
Web Desk
December 21 2022 | 13:12 PM

argentina-goali-emily-martinez-world-cup-facebook-post65152

തിരുവനന്തപുരം: ഫ്രാന്‍സിന്റെ മിന്നും താരം എംബാപ്പെയ്ക്ക് നേരെ അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനസ് ലോകകപ്പ് ഫൈനലിന് ശേഷം നടത്തിയ അധിക്ഷേപത്തെ വിമര്‍ശിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍. എംബാപ്പെയുടെ നിറമാണ് താങ്കളിലെ വര്‍ണവെറിയനെ അലോസരപ്പെടുത്തുന്നതെങ്കില്‍ ഓര്‍ക്കുക. വരാനിരിക്കുന്ന ലോക കപ്പുകള്‍ തൊലി കറുത്തവരുടേത് കൂടിയാകും.
മെസ്സിയെന്ന ഇതിഹാസ താരത്തെയോര്‍ത്ത് മാലോകര്‍ അഭിമാനിക്കുന്ന അതേ അളവില്‍ അങ്ങയെ ഓര്‍ത്ത് ഫുട്‌ബോള്‍ ലോകം ലജ്ജിക്കുന്നു. ഫേസ്ബുക്കിലാണ് കെടി ജലീലിന്റെ പ്രതികരണം.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

മിസ്റ്റര്‍ എമിലിയാനോ മാര്‍ട്ടിനസ്


താങ്കള്‍ക്ക് എംബാപ്പയെ കളിയാക്കാന്‍ എന്തവകാശം? താങ്കളുടെ പോസ്റ്റിലേക്ക് 4 ഗോളുകള്‍ അടിച്ചുകയറ്റിയ പ്രതിഭാധനനായ കളിക്കാരനാണ് എംബാപ്പെ. തന്റെ പത്തൊന്‍പതാം വയസ്സില്‍ ഫ്രാന്‍സ് ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ നെപ്പോളിയന്റെ പട നയിച്ച സൈന്യാധിപനാണ് എംബാപ്പെ. ആയുസ്സുണ്ടെങ്കില്‍ ഇനിയും മൂന്ന് ലോക കപ്പുകള്‍ക്ക് ബാല്യമുള്ള കാല്‍പ്പന്തുകളിയിലെ കൊടുങ്കാറ്റിന്റെ രൗദ്രത കാല്‍പാദത്തില്‍ ഒളിപ്പിച്ചുവെച്ച ഷൂട്ടറാണ് എംബാപ്പെ.
ഹേ എമിലിയാനോസ്, എംബാപ്പെയുടെ നിറമാണ് താങ്കളിലെ വര്‍ണ്ണവെറിയനെ അലോസരപ്പെടുത്തുന്നതെങ്കില്‍ ഓര്‍ക്കുക. വരാനിരിക്കുന്ന ലോക കപ്പുകള്‍ തൊലി കറുത്തവരുടേത് കൂടിയാകും. പെലെയും ഹിഗ്വിറ്റയും സാമുവല്‍ ഏറ്റുവും സാദിയോ മാനെയും യൂനുസ് മൂസയും വിന്‍സന്റ് അബൂബക്കറും ലിലിയന്‍ തുറാമും ബുക്കായോ സാക്കയും വിനീഷ്യസ് ജൂനിയറും അല്‍ഭുതങ്ങള്‍ സൃഷ്ടിച്ച മൈതാനങ്ങളില്‍ കാല്‍പ്പന്തു കൊണ്ട് ചാട്ടുളി തീര്‍ക്കാന്‍ എംബാപ്പെ ഇനിയും ഒരുപാട് കാലം അങ്കച്ചേകവരായി കളിത്തട്ടിലുണ്ടാകും.
ഒളിമ്പിക്‌സ് മെഡലുമായി സന്തോഷാരാവത്തില്‍ ഒരു ഹോട്ടലില്‍ കയറിയ എക്കാലത്തെയും വലിയ ബോക്‌സിംഗ് ചാമ്പ്യന്‍ മുഹമ്മദലിയോട് 'ഇവിടെ കറുത്തവര്‍ക്ക്' ഭക്ഷണം വിളമ്പാറില്ലെന്ന് നിഷ്‌കരുണം പറഞ്ഞു തൊലി വെളുത്ത വെയ്റ്റര്‍. ആ വെള്ളപ്പിശാചിന്റെ മുഖത്തേക്ക് മെഡല്‍ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോന്ന കറുത്ത വര്‍ഗ്ഗക്കാരനെ, അല്ലയോ എമിലിയാനോ, താങ്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്.
മിസ്റ്റര്‍ മാര്‍ട്ടിനസ്, മെസ്സിയെന്ന ഇതിഹാസ താരത്തെയോര്‍ത്ത് മാലോകര്‍ അഭിമാനിക്കുന്ന അതേ അളവില്‍ അങ്ങയെ ഓര്‍ത്ത് ഫുട്‌ബോള്‍ ലോകം ലജ്ജിക്കുന്നു. എംബാപ്പെ നീണാല്‍ വാഴട്ടെ. എംബാപ്പെയുടെ നിറവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേഘവിസ്‌ഫോടനം: ഉത്തരഖണ്ഡിലെ ഉത്തരകാശിയില്‍ ഒമ്പത് നിര്‍മാണത്തൊഴിലാളികളെ കാണാതായി

National
  •  2 days ago
No Image

രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; 50 പേർക്ക് പരുക്ക്, എത്തിയത് 10 ലക്ഷത്തോളം പേരെന്ന് റിപ്പോർട്ട്

National
  •  2 days ago
No Image

300 ദിർഹം ഫോൺ ബില്ലിന്റെ പേരിൽ അബൂദബിയിൽ നടത്തിയ കൊലപാതകം; 17 വർഷങ്ങൾക്കിപ്പുറം പ്രതി ഇന്ദർ ജിത് സിംഗിനെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ

uae
  •  2 days ago
No Image

പാകിസ്ഥാനിൽ ഭൂകമ്പം; 5.5 തീവ്രത രേഖപ്പെടുത്തി

International
  •  2 days ago
No Image

സഹേൽ ആപ്പിൽ ഇംഗ്ലീഷ് എക്സിറ്റ് പെർമിറ്റ്: പുതിയ സംരംഭവുമായി കുവൈത്ത് 

Kuwait
  •  2 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോക്ടര്‍ ഹാരിസിന്റെ പോസ്റ്റില്‍ നടപടി എടുത്താല്‍ ഇടപെടുമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ്

Kerala
  •  2 days ago
No Image

കാളികാവ് സ്വദേശി കുവൈത്തില്‍ പക്ഷാഘാതംമൂലം മരിച്ചു

Kuwait
  •  2 days ago
No Image

വിമാനത്തിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

National
  •  2 days ago
No Image

ഖത്തറില്‍ മകനൊപ്പം താമസിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി നിര്യാതയായി

qatar
  •  2 days ago
No Image

മഴയ്ക്ക് നേരിയ ശമനം; ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ

Weather
  •  2 days ago