HOME
DETAILS

സോനം വാങ്ചുക്കിന്റെ കരുതൽ തടങ്കൽ റദ്ദാക്കി കേന്ദ്രം

  
March 15, 2026 | 1:45 AM

Center cancels Sonam Wangchuks preventive detention

ന്യൂഡൽഹി: ലഡാക്കിലെ പ്രമുഖ സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ റദ്ദാക്കി കേന്ദ്ര സർക്കാർ. 

ആറ് മാസത്തോളം തടങ്കലിൽ കഴിഞ്ഞതിനു പിന്നാലെയാണിത്. കരുതൽ തടങ്കൽ ചോദ്യംചെയ്ത് വാങ്ചുക്കിന്റെ ഭാര്യ ഡോ. ഗീതാഞ്ജലി ആങ്‌മോ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയിൽ സുപ്രിംകോടതിയിൽ വാദം അന്തിമഘട്ടത്തിലെത്തി നിൽക്കവെയാണ് കരുതൽ തടങ്കൽ പിൻവലിച്ചിരിക്കുന്നത്. നിയമപ്രകാരം കരുതൽ തടങ്കലിൽ വയ്ക്കാവുന്നതിന്റെ പരമാവധി കാലത്തിന്റെ പകുതിയോടടുത്ത് തടങ്കലിൽ കഴിഞ്ഞത് പരിഗണിച്ചാണ് തടങ്കൽ ഉത്തരവ് പിൻവലിക്കുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ലഡാക്കിനോടുള്ള അവഗണനയ്‌ക്കെതിരായ പ്രക്ഷോഭത്തിനു പിന്നാലെ കലാപത്തിന് പ്രേരണ നൽകിയെന്ന് ആരോപിച്ചായിരുന്നു സോനം വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബർ 26 മുതൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ വയ്ക്കുകയായിരുന്നു. ഗീതാഞ്ജലിയുടെ ഹരജി കോടതി 17ന് പരിഗണിക്കാനിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിഷു കഴിഞ്ഞു, മഴക്കു മുന്‍പെങ്കിലും സ്വന്തം കൂരയില്‍ കയറിക്കിടക്കണം' വീടുകള്‍ താമസയോഗ്യമാക്കി മെയ് 20നകം കൈമാറണമെന്ന ആവശ്യവുമായി മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ 

Kerala
  •  13 days ago
No Image

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് മിച്ചഭൂമിയിലെന്ന് കണ്ടെത്തൽ; 200 ഏക്കർ ഭൂമി കണ്ടുകെട്ടാൻ ലാൻഡ് ബോർഡ് ഉത്തരവ്

Kerala
  •  13 days ago
No Image

വനിതാ സംവരണ ബില്ല്: ലോക്‌സഭയിൽ ഇന്ന് വോട്ടെടുപ്പ്; മണ്ഡല പുനർനിർണ്ണയത്തെ എതിർത്ത് പ്രതിപക്ഷം

National
  •  13 days ago
No Image

തൊഴില്‍ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രതിനിധി യു.എ.ഇയില്‍; ടി.എം ഷാഹിദ് തെക്കില്‍ ഡോ. തുമ്പെ മൊയ്തീനുമായി കൂടിക്കാഴ്ച നടത്തി

uae
  •  13 days ago
No Image

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ചു; താമരശ്ശേരിയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധ

Kerala
  •  13 days ago
No Image

പോസ്റ്റൽ ബാലറ്റ് കണക്കിൽ കൃത്രിമം: തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഗുരുതര ആരോപണവുമായി സർക്കാർ ജീവനക്കാരുടെ സംഘടനകൾ; ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധം

Kerala
  •  13 days ago
No Image

നിതിൻ രാജിന്റെ മരണം: കുറ്റക്കാരായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യണം, ക്യാമ്പസിൽ അനിശ്ചിതകാല സമരം

Kerala
  •  13 days ago
No Image

മുസ്‌ലിം ലീഗ് വനിതാ നേതാവിനെതിരെ ലൈംഗികാധിക്ഷേപം: 'ലേറ്റസ്റ്റ്' എഡിറ്ററുടെ അപ്പീൽ സുപ്രിം കോടതി തള്ളി; ശിക്ഷ നിലനിൽക്കും

National
  •  13 days ago
No Image

കേരളത്തിൽ ചൂട് കഠിനമാകുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട് 

Kerala
  •  13 days ago
No Image

റൊണാൾഡോയ്ക്ക് പിന്നാലെ മെസ്സിയും; കാറ്റലൻ മണ്ണിലേക്ക് തിരിച്ചെത്തി സൂപ്പർ താരം

Football
  •  13 days ago