HOME
DETAILS

എഎഫ്സി ഏഷ്യൻ കപ്പ് കാണാൻ എത്തുന്നവർക്ക് ഹയാ കാർഡ് സംവിധാനം ഏർപ്പെടുത്തി ഖത്തർ

ADVERTISEMENT
  
backup
November 23 2023 | 15:11 PM

qatar-has-introduced-the-haya-card-system-for-those-who-come-to-watch-the-afc-asan-cup

 

ദോഹ:ജനുവരിയിൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിനെത്തുന്ന ആരാധകർക്കും രാജ്യത്തേക്കുള്ള പ്രവേശനത്തിനായി ഹയാ കാർഡ് സംവിധാനം ഏർപ്പെടുത്തും. അടുത്ത വർഷം ജനുവരി 12 മുതൽ ഫെബ്രുവരി10 വരെയാണ് എഎഫ്‌സി ഏഷ്യൻ കപ്പിന് ഖത്തർ വേദിയാകുന്നത്. ഖത്തർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ഹയാ പ്ലാറ്റ്ഫോമിലൂടെ വേണം വീസയ്ക്ക് അപേക്ഷിക്കാൻ.

ഉചിതമായ വീസ വേണം തിരഞ്ഞെടുക്കാനെന്നും ഹയാ പ്ലാറ്റ്ഫോം സിഇഒ സയീദ് അലി അൽ ഖുവാരി വ്യക്‌തമാക്കി. എഎഫ്സി ഏഷ്യൻ കപ്പ് മാത്രമല്ല ദോഹയിൽ നടക്കാനിരിക്കുന്ന ലോക അക്വാടിക് ചാംപ്യൻഷിപ്പ് ഉൾപ്പെടെയുള്ള എല്ലാ ഇവന്റുകൾക്കുള്ള പ്രവേശന വീസയും ഹയാ പ്ലാറ്റ്ഫോമിലാണുള്ളത്. ഹയാ പ്ലാറ്റ്ഫോമിലുള്ള ടൂറിസ്‌റ്റ് വീസയും നിശ്ചിത വ്യവസ്‌ഥകൾ പ്രകാരം ഉപയോഗിക്കാമെന്നും അൽ റയാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അൽഖുവാരി വിശദമാക്കി.

ഈ വർഷം ആദ്യമാണ് എല്ലാ വിഭാഗം സന്ദർശകർക്കും രാജ്യത്തേക്കുള്ള പ്രവേശന വീസക്കുള്ള ഏകജാലക സംവിധാനമായി ഹയാ പ്ലാറ്റ് ഫോമിനെ ഖത്തർ ടൂറിസം അധികൃതർ വികസിപ്പിച്ചത്. പൗരത്വം, റസിഡൻസി, മറ്റ് ഇൻ്റർനാഷണൽ വീസ എന്നിവയുടെ അടിസ്‌ഥാനത്തിൽ സന്ദർശകർക്ക് ഇ-വീസയ്ക്കായി എ1, എ2, എ3 എന്നിങ്ങനെ 3 പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയായിരുന്നു നവീകരണം.

ഓൺ അറൈവൽ വീസ, വീസ രഹിത പ്രവേശനം എന്നിവയ്ക്ക് യോഗ്യരല്ലാത്ത രാജ്യക്കാർക്ക് എ1 വീസയും എല്ലാ പ്രൊഫഷനലുകളിലുമുള്ള ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ താമസക്കാർക്കായി എ2 വീസയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷെൻഗെൻ, യുകെ, യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ വീസയോ റസിഡൻസിയോ ഉള്ളവർക്കാണ് എ3 വിഭാഗം. എ3 വിഭാഗക്കാർ ഖത്തറിൽ 30 ദിവസത്തിൽ താഴെയാണ് താമസിക്കുന്നതെങ്കിൽ ഹെൽത്ത് ഇൻഷുറൻസും ആവശ്യമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

നീറ്റില്‍ പുതുക്കിയ റാങ്കിലിസ്റ്റ് പ്രസിദ്ധീകരിച്ചു; 44 പേര്‍ക്ക് ഒന്നാം റാങ്ക് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് 

Kerala
  •2 days ago
No Image

രാത്രിയിലും ഡ്രോണ്‍ പരിശോധന; നാലിടത്ത് ലോഹഭാഗങ്ങള്‍, തടികള്‍ വിട്ടുപോയി

National
  •2 days ago
No Image

അര്‍ജുനായുള്ള തെരച്ചില്‍ നീളുന്നു; നദിയിലെ കുത്തൊഴുക്ക് വെല്ലുവിളി

Kerala
  •2 days ago
No Image

ദുബൈ: യാത്രക്കൊരുങ്ങുകയാണോ, എങ്കില്‍ നിങ്ങളുടെ വീടിനൊരു സൗജന്യ പൊലിസ് സംരക്ഷണമായാലോ    ?... 

uae
  •2 days ago
No Image

ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം', അശോക് ഹാള്‍ 'അശോക മണ്ഡപം'; രാഷ്ട്രപതി ഭവനിലും പേരുമാറ്റം

Kerala
  •2 days ago
No Image

നിപ പ്രതിരോധത്തിന് ഇ-സഞ്ജീവനി; ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം

Kerala
  •2 days ago
No Image

ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ ശ്രദ്ധിക്കുക. എല്ലാം സൈലന്റായി ഒരാള്‍ കാണുന്നുണ്ട് 

uae
  •2 days ago
No Image

പെരുമ്പാവൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

Kerala
  •2 days ago
No Image

തിരുവനന്തപുരം ടെക്‌നോസിറ്റിയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി

Kerala
  •2 days ago
No Image

അര്‍ജ്ജുന്‍ രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തില്‍, ഡ്രോണ്‍ പരിശോധന തുടങ്ങി; ലോറിയിലെ തടി കണ്ടെത്തി

Kerala
  •2 days ago
No Image

കിനാക്കള്‍ കൈപ്പിടിയിലാക്കാന്‍ ഓടിയോടി പാരിസിലെത്തിയ കിമിയ യുസോഫി

Others
  •2 days ago
No Image

അസഹിഷ്ണുതയ്‌ക്കെതിരായ പോരാട്ട ആഹ്വാനവുമായി യു.എന്‍- ഒ.ഐ.സി ദ്വൈവാര്‍ഷിക സമ്മേളനം

uae
  •2 days ago
No Image

ഗതാഗതക്കുരുക്ക് കുറയും, മിര്‍ദിഫ് സിറ്റി സെന്ററിന് സമീപത്തെ റോഡ് നവീകരണം പൂര്‍ണം - യാത്രാ സമയം 10 മിനുറ്റില്‍ നിന്ന് 4 മിനുറ്റായി കുറയും 

uae
  •2 days ago
No Image

സ്മാര്‍ട്ടാകൂ, പ്രകൃതിയെ സംരക്ഷിച്ച് പ്രതിഫലം നേടൂ; റീസൈക്ലിങ് രംഗത്ത് വിപ്ലവമായി ആര്‍.വി.എമ്മുകള്‍

uae
  •2 days ago
No Image

ദുബൈ പോഡ് ഫെസ്റ്റ് നാലാം പതിപ്പ് സെപറ്റംബര്‍ 30ന്

International
  •2 days ago
No Image

സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീണു, ബസ് തലയില്‍ കയറിയിറങ്ങി; കൊല്ലത്ത് മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം

Kerala
  •2 days ago
ADVERTISEMENT
No Image

സഊദിയില്‍ സ്ത്രീയെ ശല്യപ്പെടുത്തിയ ഇന്ത്യക്കാരൻ അറസ്റ്റിൽ

Saudi-arabia
  •a day ago
No Image

വധുവിന്റെ വിരലടയാളമുണ്ടങ്കിലേ വിവാഹം നിയമപരമാവൂ; പുതിയ നിയമവുമായി കുവൈത്ത്

Kuwait
  •a day ago
No Image

പെഡസ്ട്രിയൻ ക്രോസിങ് സിഗ്നൽ ലംഘിച്ചാൽ കാൽനടക്കാർക്കും പിഴ; 400 ദിർഹം പിഴ ചുമത്തുമെന്ന് അജ്‌മാൻ പൊലീസ്

uae
  •a day ago
No Image

പിറന്നുവീണ കുഞ്ഞിന്റെ വായിൽ 32 പല്ലുകൾ; അറിയാം "നാറ്റൽ ടീത്ത്" അവസ്ഥയെക്കുറിച്ച്

International
  •a day ago
No Image

സുപ്രഭാതം വാർഷിക കാംപയിൻ വൻ വിജയമാക്കുക: സമസ്ത ഏകോപന സമിതി

organization
  •a day ago
No Image

യുഎഇ; കൈവശം 60,000 ദിർഹമിന് മുകളിലുള്ള പണവും ആഭരണങ്ങളുമുണ്ടോ? യാത്രക്കാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

uae
  •a day ago
No Image

കറന്റ് അഫയേഴ്സ്-25/07/2024

latest
  •a day ago
No Image

ഒമാന്‍, ഇന്ത്യ വ്യാപാര സഹകരണം ആഘോഷിക്കാന്‍ ലുലു

oman
  •a day ago
No Image

അര്‍ജുന്റെ കുടുംബത്തിനെതിരേ സൈബര്‍ ആക്രമണം; യുവജന കമ്മീഷന്‍ കേസെടുത്തു

Kerala
  •a day ago

ADVERTISEMENT