HOME
DETAILS

നടക്കുന്നത് വംശീയ ഉന്മൂലനം; ഗുജറാത്തില്‍ നടന്നതു തന്നെ ഗസ്സയിലും നടക്കുന്നുവെന്ന് കെ.സുധാകരന്‍

  
backup
November 23, 2023 | 4:32 PM

what-happened-in-gujarat-is-also-happening-in-gaz

കോഴിക്കോട്: വംശീയവാദിയായ നരേന്ദ്ര മോദിയുടെ വരവിന് ശേഷമാണ് ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഇന്ത്യന്‍ നിലപാടില്‍ മാറ്റംവന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. മോദിയുടെ ഗുജറാത്തില്‍ നടന്നതു പോലെ വംശീയ ഉന്മൂലനം തന്നെയാണ് ഗസ്സയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി.സി.സി ആഹ്വാനം ചെയ്ത ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മഹാറാലിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കെ.സുധാകരന്‍.

ഗുജറാത്തിലെ മുസ്്‌ലിംകളുടെ കടകളും വീടുകളും കൊള്ളയടിച്ചു. അമ്മമാരുടെ മുമ്പില്‍ വെച്ച് മക്കളെ വെട്ടിക്കൊന്നു. ഭര്‍ത്താവിന്റെ മുമ്പില്‍ വച്ച് ഭാര്യയെ മാനഭംഗപ്പെടുത്തിയതും വംശീയവാദികളാണ്. ഗുജറാത്തില്‍ നിന്ന് ആരംഭിച്ച ഈ വംശീയ ഉന്മൂലന പരമ്പര വിദേശനയങ്ങളിലും മോദി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ഫലസ്തീനൊപ്പം നില്‍ക്കേണ്ടത് മതേതര ശക്തികളുടെ കടമയാണ്. ചിതറി തെറിച്ച ഫലസ്തീന് പിന്തുണ പ്രഖ്യാപിക്കേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസിനുണ്ടെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തില്‍ നടന്നതു തന്നെ ഗസ്സയിലും നടക്കുന്നു: കെ.സുധാകരന്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീയം ശ്രീയും ലഹരി കുറഞ്ഞ മദ്യവും ചുട്ടു പഴുത്ത് തിളച്ചു തൂവി

Kerala
  •  a month ago
No Image

മെസിയുടെ ഒറ്റ ഗോളിൽ റൊണാൾഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോൾ; ഇതിഹാസ റെക്കോർഡിനരികെ സൂപ്പർ താരങ്ങൾ

Football
  •  a month ago
No Image

ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും; സന്ദർശകർക്ക് മുന്നറിയിപ്പുമായി അക്കോർ

uae
  •  a month ago
No Image

മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയം: സമസ്ത പോഷക സംഘടനാ നേതാക്കൾ

Kerala
  •  a month ago
No Image

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം; വിമാനത്തിൽ കയറും മുൻപ് 'എയർ സുവിധ' ഹെഡ് ഡിക്ലറേഷൻ നിർബന്ധം

uae
  •  a month ago
No Image

ഒളിച്ചോടിയാൽ നാണക്കേട്, പ്രീ വെഡ്ഡിംഗ് യാത്ര മുടക്കി; കേതനെ കൊക്കയിലേക്ക് തള്ളിയിടും മുൻപ് സിയയും കാമുകനും വിളിച്ചത് 2004 തവണ!

National
  •  a month ago
No Image

പണി നടക്കാതെ കരാറുകാരന് കോടികൾ; തമിഴ്‌നാട് മുൻ മന്ത്രി ഇ.വി. വേലുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, ഒന്നാം പ്രതി!

crime
  •  a month ago
No Image

മാസപ്പടി കേസ്: വീണ ടിയെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു; കനത്ത സുരക്ഷയിൽ കൊച്ചിയിൽ മാരത്തൺ ചോദ്യം ചെയ്യൽ, വീണ്ടും സമൻസ്

Kerala
  •  a month ago
No Image

മസ്‌കത്തിൽ നിന്നും അബുദബിയിലേക്ക് ഒമാൻ എയറിന്റെ പുതിയ പ്രതിദിന സർവീസ്; ജൂലൈ 9 മുതൽ ആരംഭിക്കും

oman
  •  a month ago
No Image

സൈലൻസറിലൂടെ 'തീ തുപ്പും'; കാതടപ്പിക്കുന്ന ശബ്ദവുമായി പൂക്കികളുടെ സാഹസിക പാച്ചിൽ; കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  a month ago