HOME
DETAILS

പ്ലസ് ടുവില്‍ ബയോളജി പഠിക്കാത്തവര്‍ക്കും ഇനിമുതല്‍ ഡോക്ടറാവാം; നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പുതിയ മാര്‍ഗനിര്‍ദേശം ഇങ്ങനെ

  
backup
November 24, 2023 | 4:40 AM

those-who-did-not-study-biology-in-plus-two-can-now-become-doctors-the-new-guidelines-of-the-national-medical-commission-are-as-follows

പ്ലസ് ടുവില്‍ ബയോളജി പഠിക്കാത്തവര്‍ക്കും ഇനിമുതല്‍ ഡോക്ടറാവാം; നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പുതിയ മാര്‍ഗനിര്‍ദേശം ഇങ്ങനെ

ബയോളജി പഠിക്കാതെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവര്‍ക്കും ഭാവിയില്‍ ഡോക്ടര്‍ ആകാം. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.

ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവ പ്രധാന വിഷയങ്ങളായി എടുത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവര്‍ ബയോളജി, അല്ലെങ്കില്‍ ബയോ ടെക്‌നോളജി അധിക വിഷയമായി എടുത്ത് പരീക്ഷയെടുതി പാസാകുകയാണെങ്കില്‍ എം.ബി.ബി.എസ് പ്രവേശനത്തിനുള്ള യോഗ്യത പരീക്ഷയായ നീറ്റ് യു.ജി ടെസ്റ്റ് എഴുതാവുന്നതാണെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അംഗീകൃത ബോര്‍ഡില്‍ നിന്ന് വേണം ബയോളജി, അല്ലെങ്കില്‍ ബയോ ടെക്‌നോളജി പരീക്ഷ പാസാകേണ്ടത്.

എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള യോഗ്യത പരീക്ഷയായ നീറ്റ് യു.ജി ടെസ്റ്റ് എഴുതണമെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ ബയോ ടെക്‌നോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസാകണം. മറ്റ് വിഷയങ്ങള്‍ പഠിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ ബയോ ടെക്‌നോളജി, ഇംഗ്ലീഷ് എന്നിവ അധിക വിഷയങ്ങളായി എടുത്ത് പരീക്ഷ പാസായാല്‍ നീറ്റ് പരീക്ഷക്ക് യോഗ്യത നേടാമെന്നാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നോട്ടീസില്‍ പറയുന്നത്. എന്‍.എം.സി നല്‍കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റിനും ഇവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.

നേരത്തെ പ്രാക്ടിക്കലോട് കൂടി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ ബയോ ടെക്‌നോളജി, ഇംഗ്ലീഷ് എന്നി വിഷയങ്ങള്‍ 11,12 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമാണ് നീറ്റ് പരീക്ഷയ്ക്ക് യോഗ്യതയുണ്ടായിരുന്നത്. ഈ വിഷയങ്ങള്‍ അധിക വിഷയങ്ങളായി എടുത്ത് പരീക്ഷയെഴുതി നീറ്റിന് യോഗ്യത നേടാന്‍ സാധിക്കുമായിരുന്നില്ല. മാത്രമല്ല റെഗുലര്‍ സ്ട്രീമില്‍ പഠിച്ച് പരീക്ഷ പാസായവര്‍ക്ക് മാത്രമാണ് യോഗ്യത പരീക്ഷ എഴുതാന്‍ കഴിയുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  18 hours ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  18 hours ago
No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  18 hours ago
No Image

'ഞങ്ങളുടെ സമയം പാഴാക്കരുത്'  സി.ജെ.പി സമരത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി

National
  •  19 hours ago
No Image

നീലേശ്വരത്ത് യുവാവിനും നാല് കുട്ടികൾക്കും ബാധിച്ചത് ഷിഗെല്ല ബാക്‌ടീരിയ; രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  19 hours ago
No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  20 hours ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  20 hours ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  20 hours ago
No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  20 hours ago
No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  21 hours ago