പാകിസ്താനെതിരേ കമലാ ഹാരിസ്
വാഷിങ്ടണ്‍: പാകിസ്താന് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണവുമായി യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. പാകിസ്താനെതിരേ ഇന്ത്യ ഉന്നയിക്കുന്ന വിഷയങ്ങള്‍ അവര്‍ ശരിവച്ചു.
പാകിസ്താന് ഭീകരവാദികളുടെ താവളമായിട്ടുണ്ടെന്നു പറഞ്ഞ അവര്‍, അമേരിക്കയുടെയും ഇന്ത്യയുടെയും സുരക്ഷയെ ബാധിക്കുന്ന ഭീകരവാദം തടയാന്‍ പാകിസ്താന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പതിറ്റാണ്ടുകളായി ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്നും അത്തരം ഗ്രൂപ്പുകള്‍ക്കു പാകിസ്താന് നല്കുന്ന പിന്തുണ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കിയ കമലാ ഹാരിസ്, വാക്സിന് കയറ്റുമതി പുനരാരംഭിച്ച ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്ന് കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കമലാ ഹാരിസിനെ അദ്ദേഹം ഇന്ത്യയിലേക്ക് ക്ഷണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."