HOME
DETAILS
MAL
രക്ഷകനായി സന്ദീപ്; ഒഡിഷയ്‌ക്കെതിരേ ബ്ലാസ്റ്റേഴ്‌സിന് ഒരുഗോളിന്റെ ജയം
backup
December 26 2022 | 16:12 PM
കൊച്ചി: ഒഡിഷയ്‌ക്കെതിരേ ബ്ലാസ്റ്റേഴ്‌സിന് ഒരുഗോളിന്റെ ജയം. എവേ മത്സരത്തില്‍ നേരിട്ട തോല്‍വിയ്ക്ക് സ്വന്തം തട്ടകത്തില്‍ തിരിച്ചടി നല്‍കിയാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ ജയിച്ചുകയറിയത്. ടീമിനായി പ്രതിരോധതാരം സന്ദീപ് സിങ്ങാണ് വലകുലുക്കിയത്.
ഈ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 11 മത്സരങ്ങളില്‍ നിന്ന് 22 പോയന്റാണ് ടീമിനുള്ളത്. എവേ മത്സരത്തില്‍ ഒഡിഷ 2-1 ന് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."