സര്‍ക്കാര്‍ തീരുമാനം മറികടന്ന് മറ്റപ്പള്ളിയില്‍ വീണ്ടും കുന്നിടിക്കല്‍; സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ലെന്ന് കരാറുകാരന്‍
സര്‍ക്കാര്‍ തീരുമാനം മറികടന്ന് മറ്റപ്പള്ളിയില്‍ വീണ്ടും കുന്നിടിക്കല്‍; സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ലെന്ന് കരാറുകാരന്‍
ആലപ്പുഴ: നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച് നൂറനാട് മറ്റപ്പള്ളിയില്‍ വീണ്ടും കുന്നിടിക്കല്‍. സര്‍വകക്ഷി തീരുമാനം ലംഘിച്ചാണ് മണ്ണെടുക്കാന്‍ യന്ത്രങ്ങളുമായി സംഘം എത്തിയത്. മണ്ണെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കെയാണ് നീക്കം. റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടില്ലെന്നും മണ്ണെടുപ്പുമായി മുന്നോട്ടു പോകുമെന്നും കരാറുകാരന്‍ പറഞ്ഞു. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നവംബര്‍ 13നാണ് മറ്റപ്പള്ളി മല തുരന്ന് മണ്ണെടുക്കുന്നതിനെതിരായ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. നവംബര്‍ 16ന് മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെ മറികടന്നുകൊണ്ടാണ് നീക്കം.
2008 മുതല്‍ പ്രദേശത്ത് മണ്ണെടുക്കുന്നതിനുള്ള നീക്കം നാട്ടുകാര്‍ എതിര്‍ത്തുവരികയാണ്. ദേശീയ പാത നിര്‍മാണത്തിനായാണു പാലമേല്‍ പഞ്ചായത്തിലെ മറ്റപ്പള്ളിയില്‍ കുന്നിടിച്ചു മണ്ണെടുക്കാന്‍ തുടങ്ങിയത്. ഹൈവേ നിര്‍മ്മാണത്തിന്റെ പേരില്‍ കൂട്ടിക്കല്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയാണ് നിലവില്‍ മണ്ണെടുക്കുന്നത്.
മണ്ണുമായി ഒരൊറ്റ ലോറിയെ പോലും കടത്തിവിടില്ലെന്ന് സമരക്കാര്‍ പലതവണ വ്യക്തമാക്കിയിട്ടുമണ്ട്. മലകള്‍ ഇടിച്ചു നിരത്തിയാല്‍ നാട്ടില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്ന് പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണത്തിനുള്ള വാട്ടര്‍ ടാങ്ക് മലമുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. മണ്ണെടുപ്പ് തുടര്‍ന്നാല്‍ വാട്ടര്‍ ടാങ്ക് തകരും. രൂക്ഷമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മണ്ണെടുപ്പ് അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."