HOME
DETAILS

പൂജ്യങ്ങള്‍ ചേര്‍ത്തുവച്ചൊരു ലിപി ; സരീഫജാന്റെ കവിതയെഴുത്ത് വര്‍ത്തമാനങ്ങള്‍

  
backup
September 26 2021 | 05:09 AM

48637896345
 
ഫര്‍സാന കെ.
 
രയായും വരിയായും കുറേ പൂജ്യങ്ങള്‍. ചിലത് വട്ടത്തില്‍. ചിലത് വലുത്, ചിലത് ചെറുത്. ചിലതാണെങ്കിലോ അത്രക്കൊന്നും ആകാരമില്ലാതെ. അടുത്തടുത്തും വിട്ടുവിട്ടും ചിലത്. മേല്‍ക്കുമേല്‍ വരച്ചുവച്ച കുറച്ച് പൂജ്യങ്ങള്‍. പൂജ്യം വെട്ടിക്കളിക്കാനായി നോട്ടുപുസ്തകത്തില്‍ തീര്‍ത്ത കളമല്ല. കണക്കുപുസ്തകത്തിലെ ഏതെങ്കിലും പാഠഭാഗവുമല്ല. അക്ഷരമെഴുതാനറിയാത്തൊരു പെണ്ണൊരുത്തി ചിന്തകളും കിനാക്കളും ആശകളുമൊക്കെയായി ഉള്ളില്‍ പൂക്കുന്ന വരികള്‍ കുറിക്കാന്‍ കണ്ടെത്തിയൊരു മാര്‍ഗമാണിത്. പൂജ്യങ്ങള്‍ ചേര്‍ത്തുവച്ചൊരു ലിപി. കശ്മീരുകാരി സരീഫ ജാന്‍ ആണ് ഈ ലിപിയുടെ ഉപജ്ഞാതാവ്. 'എന്റെ ഉമ്മയ്ക്കല്ലാതെ ലോകത്ത് ആര്‍ക്കും മനസിലാവില്ല അവരെന്താണെഴുതുന്നതെന്ന്'- സരീഫയുടെ മകന്‍ ഷഫാത് ലോണ്‍ പറയുന്നു.
കശ്മീരിലെ ബന്ദിപുര ജില്ലയിലാണ് സരീഫ താമസിക്കുന്നത്. അവര്‍ സ്‌കൂളില്‍ പോയിട്ടില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല. അങ്ങനെയാണവര്‍ ഒരു ലിപി രൂപപ്പെടുത്തിയത്. ഇത് എന്റെ ഭാഷയാണ്. എന്റെ മാത്രം ഭാഷ. അഭിമാനത്തോടെ സരീഫ പറയുന്നു. വര്‍ഷങ്ങളെടുത്താണത്രെ അവര്‍ ഇത് രൂപപ്പെടുത്തിയത്.
 
കവിത പൂത്തു 
തുടങ്ങിയതിങ്ങനെ
 
വിവാഹമൊക്കെ കഴിഞ്ഞ് മുപ്പതാമത്തെ വയസിലാണ് സരീഫ കവിതയെഴുത്ത് തുടങ്ങുന്നത്. ആദ്യമായി കവിതയെഴുതിയ സംഭവം അവര്‍  ഓര്‍ത്തെടുക്കുന്നതിങ്ങനെ.
'ഒരു ദിവസം തോട്ടില്‍ നിന്ന് വെള്ളം കൊണ്ടുവരാന്‍ പോയി. എന്തുകൊണ്ടാണെന്നറിയില്ല അവിടെവച്ച് വല്ലാത്തൊരു വിഭ്രാന്തി പിടികൂടി. ഒരുതരം അബോധാവസ്ഥ. പിന്നീട് ഉണര്‍ച്ചയിലെത്തിയപ്പോള്‍ വെള്ളമെടുക്കാന്‍ കൊണ്ടുവന്ന പാത്രം നഷ്ടപ്പെട്ടിരുന്നു'. 
അന്ന് ഉണര്‍ന്നെണീറ്റത് മറ്റൊരു വ്യക്തിയെ പോലെ ആയിരുന്നു. തളര്‍ച്ചയില്‍ നിന്ന് ബോധത്തിലേക്ക് വന്ന തന്റെ മനസില്‍ ആദ്യം തന്നെ ഒരു ഗസലാണ് വന്നതെന്നും സരീഫ പറയുന്നു. അന്നുമുതലാണ് താന്‍ എഴുതിത്തുടങ്ങിയതെന്നും തെല്ലതിശയത്തോടെ 65കാരി കൂട്ടിച്ചേര്‍ത്തു.
 
കവിതയെന്നോ സങ്കീര്‍ത്തനമെന്നോ ഒക്കെ പറയാവുന്ന ശാഖയാണ് ഗസല്‍. പലപ്പോഴും സ്‌നേഹം, ആഗ്രഹം, നഷ്ടം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 'അതുവരെ, കവിത എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു, കാരണം ഞാന്‍ അത് വായിച്ചിട്ടില്ല. എന്നാല്‍ അന്നുമുതല്‍, ഞാന്‍ നൂറുകണക്കിന് കവിതകളും ഗസലുകളും എഴുതിയിട്ടുണ്ട്'.
'ഒരു തീ എന്നെ പോറ്റിക്കൊണ്ടിരുന്നതിനാല്‍ ഞാന്‍ എന്റെ യുവത്വം നശിപ്പിച്ചില്ല
എന്റെ യുവത്വം ക്ഷണികമായ ലോകത്ത് അസംബന്ധമാണ്' 
സരീഫയുടെ വരികളാണിത്.
 
താന്‍ കവിത എഴുതിത്തുടങ്ങുമ്പോള്‍ കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്നു. അവര്‍ ഇംഗ്ലീഷിലും ഉറുദുവിലും എഴുതാനും വായിക്കാനും പഠിക്കുകയായിരുന്നു. എന്നാല്‍ തന്റെ വരികളാവട്ടെ കശ്മീരീയിലും. 'കശ്മീരില്‍ പോലും ഉപയോഗം കുറഞ്ഞുകൊണ്ടിരിക്കുന്ന ഭാഷ'. കശ്മീരി ഭാഷയോടുള്ള അവഗണന സൂചിപ്പിച്ച് അവര്‍ പറയുന്നു. കശ്മീരിയെ അവഗണിക്കുന്നതിലുള്ള പ്രതിഷേധവും പങ്കുവയ്ക്കുന്നു സരീഫ.
മറ്റൊരു ഭാഷ പഠിക്കാന്‍ അവരോട് ആവശ്യപ്പെടുന്നത് വ്യര്‍ഥവും അനീതിയുമാണ്. കശ്മീരി ഒരു വിഷയമെന്ന നിലയില്‍ അവരുടെ ഇംഗ്ലീഷ് പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നില്ല: അവര്‍ പറഞ്ഞു. 'എന്റെ കവിത അവരുമായി പങ്കിടണോ എന്ന് പോലും എനിക്ക് ഉറപ്പില്ല'.
 
ലിപി വന്ന വഴി
 
ഭര്‍ത്താവിനോടും കുട്ടികളോടും തന്റെ കവിതകളെ കുറിച്ച് പറയാന്‍ ആദ്യം മടിയായിരുന്നു. ചിരിയോടെ സരീഫ പറയുന്നു. ധൈര്യം സംഭരിക്കാന്‍ കുറച്ച് വര്‍ഷമെടുത്തു. എന്നാല്‍ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, കവിതകളുടെ ഉള്ളടക്കത്തില്‍ അവര്‍ ആശ്ചചര്യം പ്രകടിപ്പിച്ചു. സന്തോഷത്തോടെ സരീഫ ഓര്‍ത്തെടുക്കുന്നു.രേഖപ്പെടുത്താന്‍ വഴിയില്ലാത്തതിനാല്‍ ഇപ്പോള്‍ പലതും മറന്നുപോയിരിക്കുന്നു. 
തുടക്കത്തില്‍, മകള്‍ ഷഫാത് അവ ടേപ്പില്‍ രേഖപ്പെടുത്താന്‍ ശ്രമിച്ചു. പിന്നെ, അവളുടെ മൂത്ത മകള്‍ കുല്‍സുമ, അവള്‍ക്കറിയാവുന്ന കശ്മീരി ഭാഷയില്‍ അവ എഴുതാന്‍ ശ്രമിച്ചു. എന്നാല്‍ അതിനൊന്നും തന്റെ ഭാവനയെ വരച്ചിടാന്‍ മാത്രം പൂര്‍ണതയുണ്ടായിരുന്നില്ല.
'മാത്രമല്ല എനിക്ക് കവിതകള്‍ ചൊല്ലണമെന്ന് തോന്നുന്നിടത്തൊക്കെ അവരുമുണ്ടാവണമെന്നില്ല. മനസില്‍ കവിത വരുമ്പോഴൊന്നും അത് പകര്‍ത്താന്‍ അവരെ കിട്ടണമെന്നില്ല. മനസിലുദിക്കുന്നത് അതുപോലെ മറ്റൊരാളുടെ ചെവിയില്‍ ചൊല്ലിക്കൊടുക്കാന്‍ കഴിഞ്ഞോളണമെന്നുമില്ല. എന്നാല്‍ എന്റെ ചിന്തകള്‍ എനിക്ക് നഷ്ടമാവാതെ രേഖപ്പെടുത്തിവയ്ക്കുകയും ചെയ്യണമായിരുന്നു. അങ്ങനെയാണ് പകര്‍ത്താനുള്ള വഴികള്‍ തേടിത്തുടങ്ങിയത്'. 
 
നിലയ്ക്കാത്ത അക്ഷരപ്പെയ്ത്ത്
 
ആദ്യമാദ്യം കവിതയുമായി ബന്ധമുള്ള ചിത്രങ്ങള്‍ വരക്കാറായിരുന്നു. ഉദാഹരണത്തിന് കവിതയില്‍ ആപ്പിളിനെ കുറിച്ച് പറയുന്നുണ്ടെങ്കില്‍ ആപ്പിള്‍ വരച്ചുവയ്ക്കും. ഹൃദയമാണെങ്കില്‍ ഹൃദയം വരക്കും... അങ്ങനെ. താന്‍ വരക്കുന്ന എല്ലാ ചിത്രങ്ങള്‍ക്കും കുട്ടികളുടേത് പോലെ ഒരേ രൂപമായിരുന്നുവെന്ന് തന്നത്താന്‍ കളിയാക്കുന്നു സരീഫ. പിന്നീടെപ്പോഴോ അത് വട്ടങ്ങള്‍ മാത്രമായി. വലുതും ചെറുതുമായ പല രൂപത്തിലുള്ള വട്ടങ്ങള്‍.
മകള്‍ കുല്‍സുമിന് സമയം കിട്ടുമ്പോള്‍ ആ വരികള്‍ താന്‍ 'ഡീകോഡ്' ചെയ്യുകയും കുല്‍സും അത് പകര്‍ത്തിവയ്ക്കുകയും ചെയ്യും. മൂന്നു വര്‍ഷം മുമ്പ് കുല്‍സുമിന്റെ മരണത്തോടെ അത് നിലച്ചു. ആ സങ്കടത്തില്‍ തന്റെ ഉള്ളിലെ കവിതകള്‍ നിലച്ചു. പിന്നീട് ഏതോ ഒരു നിമിഷത്തില്‍ വീണ്ടും അവരുടെ ഉള്ളില്‍ കവിത പെയ്തുതുടങ്ങി.
സ്വന്തമായി ലിപി നിര്‍മിച്ചെടുത്ത് കവിതകളെഴുതിയ ഒരേ ഒരു കവിയാവും സരീഫ. മുന്നൂറോളം കവിതകളുണ്ട് കുറിച്ചുവച്ചത്. അതെല്ലാം കൂടി പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ കുടുംബം. അവരുടെ ലിപിയിലും പിന്നെ പരമ്പരാഗത ഭാഷയിലും.
 
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago