'ഹിന്ദുക്കള്‍ അവരുടെ വീടുകളിലെ ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടി വെക്കണം'; പ്രഗ്യ സിങ് താക്കൂറിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ പരാതി
ന്യൂഡല്‍ഹി: മുസ് ലിംകളില്‍ നിന്ന് സ്വയരക്ഷ നേടാന്‍ ഹിന്ദുക്കള്‍ വീടുകളില്‍ ആയുധം സൂക്ഷിക്കണമെന്ന ബി.ജെ.പി എം.പി പ്രഗ്യ സിങ് താക്കൂറിന്റെ പ്രസംഗത്തിനെതിരെ പരാതി. ഐ.പി.സിയിലെ വകുപ്പുകള്‍ പ്രകാരം പ്രഗ്യയ്ക്കെതിരെ ശിവമോഗ പൊലിസ് കേസെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
ആളുകളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന നടപടിയാണിത്. അതിനാല്‍ പ്രഗ്യാ സിങിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് മീഡിയ വിഭാഗം ചെയര്മാന് കെകെ മിശ്ര പിടിഐയോട് പറഞ്ഞു.
ഞായറാഴ്ച ശിവമോഗയില്‍ (കര്‍ണാടക) ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് പ്രഗ്യ വിദ്വേഷ പ്രസംഗം നടത്തിയത്.
'ഏതു തരത്തിലുള്ള സാഹചര്യമാണ് അഭിമുഖീകരിക്കണ്ടി വരികയെന്ന് പറയാനാവില്ല.എല്ലാവര്ക്കും ആത്മരക്ഷയ്ക്ക് അവകാശമുണ്ട്. ആരെങ്കിലും നിങ്ങളുടെ വീടുകളിലേക്ക് അതിക്രമിച്ചു കയറി നിങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ അവകാശമുണ്ട്. അതുകൊണ്ടു തന്നെ നിങ്ങളുടെ വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചു വെക്കുക. മറ്റൊന്നുമില്ലെങ്കില്‍ കുറഞ്ഞത് പച്ചക്കറി മുറിക്കാന്‍ ഉപയോഗിക്കുന്ന കറിക്കത്തിയെങ്കിലും മൂര്‍ച്ച കൂട്ടി സൂക്ഷിക്കുക'. പ്രജ്ഞ സിംങ് ആഹ്വാനം ചെയ്തു.
പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നിന്നും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രജ്ഞ സിംങ് പറഞ്ഞു. 'അവര്‍ക്ക് ലൗജിഹാദ് നടത്തുന്ന പാരമ്പര്യമാണുള്ളത്. ഒന്നും ചെയ്യാനില്ലെങ്കില്‍ അവര്‍ ലൗ ജിഹാദ് നടത്തും. സ്നേഹിക്കുകയാണെങ്കില് പോലും അവര്‍ അതില്‍ ജിഹാദ് ഉണ്ടാക്കും. നമ്മളും (ഹിന്ദുക്കള്‍) സ്നേഹിക്കുന്നുണ്ട്. നമ്മള് ദൈവത്തെയാണ് സ്േനഹിക്കുന്നത്. ഒരു സന്യാസി അവരുടെ ദൈവത്തെയാണ് പ്രണയിക്കുന്നത്. നിങ്ങളുടെ പെണ്‍കുട്ടികളെ സംരക്ഷിക്കുക. അവര്‍ക്ക് ശരിയായ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുക'.പ്രജ്ഞ സിംങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."