രണ്ടു വര്‍ഷം; 4.23 ലക്ഷം കനിവ് ട്രിപ്പുകള്‍!
തിരുവനന്തപുരം: രണ്ടു വര്‍ഷംകൊണ്ട് സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സുകള്‍ പൂര്‍ത്തിയാക്കിയത് 4,23,790 ട്രിപ്പുകള്‍. സര്‍ക്കാരിന്റെ സമഗ്ര ട്രോമാകെയര്‍ പദ്ധതിയുടെ ഭാഗമായി 2019 സെപ്റ്റംബര്‍ 25നാണ് കനിവ് ആംബുലന്‍സുകള്‍ സേവനമാരംഭിച്ചത്. നിലവില്‍ 316 ആംബുലന്‍സുകളും 1,500 ജീവനക്കാരും പദ്ധതിയുടെ ഭാഗമാണ്.
കൊവിഡ് കേസുകള്‍ കഴിഞ്ഞാല്‍ ഹൃദ്രോഗ സംബന്ധമായ അത്യാഹിതങ്ങളില്പെട്ടവര്ക്കായാണ് കൂടുതല്‍ ട്രിപ്പുകള്‍ ഓടിയത്. 18,837 ട്രിപ്പുകളാണ് ഈ ഇനത്തില്‍ ഓടിയത്. വാഹനാപകടങ്ങളില്‍ പരുക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്കാന് 16,513, മറ്റ് അപകടങ്ങളില്‍ പരുക്കേറ്റവര്‍ക്കായി 13,969, ഗര്‍ഭസംബന്ധമായ അത്യാഹിതങ്ങളില്പെട്ടവര്ക്കായി 3,899, ശ്വാസകോശ സംബന്ധമായ അത്യാഹിതങ്ങളില്പെട്ടവര്ക്കായി 9,571, വിഷബാധയേറ്റ് അത്യാഹിതങ്ങളില്പെട്ടവര്ക്കായി 3,653 ട്രിപ്പുകള്‍ എന്നിങ്ങനെയാണ് ഓടിയത്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ട്രിപ്പുകള്‍ ഓടിയത് (56,115). കൊവിഡ് ബാധിതരായ മൂന്നു പേരുടേതുള്‍പ്പെടെ 36 പേരുടെ പ്രസവങ്ങള്‍ 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ സംസ്ഥാനത്തു നടന്നിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ 108 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഈ സൗജന്യ ആംബുലന്‍സ് സേവനം ലഭിക്കും. കേരളാ മെഡിക്കല്‍ സര്‍വിസസ് കോര്പറേഷന് ലിമിറ്റഡിന്റെ മേല്‍നോട്ടത്തില്‍ ഹൈദരാബാദ് ആസ്ഥാനമായ ജി.വി.കെ എമര്‍ജന്‍സി മാനേജ്മമെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് ആംബുലന്‍സുകളുടെ നടത്തിപ്പ് ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."