സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 12 ലക്ഷം വരെ ഗ്രാന്റുമായി സ്റ്റാര്‍ട്ടപ് മിഷന്‍
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഇന്നൊവേഷന്‍ ഗ്രാന്റ് പദ്ധതിയിലേയ്ക്ക് സ്റ്റാര്‍ട്ടപ് മിഷന്‍ (കെ.എസ്.യു.എം) അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 12 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും.
നൂതനാശയങ്ങളെ മികച്ച സംരംഭങ്ങളാക്കി മാറ്റാന്‍ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സാമ്പത്തിക സഹായം നല്‍കുകയാണ് ലക്ഷ്യം. ഐഡിയ ഗ്രാന്റ്, പ്രൊഡക്ടൈസേഷന്‍ ഗ്രാന്റ്, സ്‌കെയില്‍ അപ് ഗ്രാന്റ് എന്നിങ്ങനെയാണ് വിവിധ ഘട്ടങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുക. ഐഡിയ ഗ്രാന്റ് ഒഴികെ മറ്റു ഗ്രാന്റുകള്‍ക്ക് അപേക്ഷിക്കാന്‍ കെ.എസ്.യു.എമ്മിന്റെ യുനീക് ഐ.ഡി നിര്‍ബന്ധമാണ്.
മികച്ച ആശയങ്ങളെ പ്രോട്ടോടൈപ്പ് ആക്കുന്നതിനാണ് രണ്ട് ലക്ഷം രൂപയുടെ ഐഡിയ ഗ്രാന്റ് നല്‍കുന്നത്. എം.വി.പി അല്ലെങ്കില്‍ പ്രോട്ടോടൈപ്പ് സ്വന്തമായുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭങ്ങള്‍ക്കും അന്തിമ ഉത്പന്നങ്ങള്‍ വികസിപ്പിക്കാന്‍ ഇത് പ്രയോജനപ്പെടുത്താം. മുമ്പ് ഐഡിയ ഗ്രാന്റ് ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അന്തിമ ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ തയാറെടുത്തിരിക്കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപയുടെ പ്രൊഡക്ടൈസേഷന്‍ ഗ്രാന്റിനും കൂടുതല്‍ നിക്ഷേപവും ഉത്പന്ന വികസനവും വരുമാനവും ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 12 ലക്ഷം രൂപവരെ ലഭിക്കുന്ന സ്‌കെയില്‍ അപ് ഗ്രാന്റിനും അപേക്ഷിക്കാം. വിദഗ്ധരുടെ പാനല്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കും. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ കൊവിഡ് മാനദണ്ഡപ്രകാരം വിദഗ്ധ സമിതിക്കു മുന്നില്‍ അവതരണം നടത്തണം.
ഈ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. ഈ മാസം 30 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. വിശദവിവരങ്ങള്‍ക്ക് വേേു:െ.േഹ്യിിീ്മശേീിഏൃമി2േ021എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."