ആമസോണിനെ 'ഈസ്റ്റ് ഇന്ത്യാ കമ്പനി'യുമായി ഉപമിച്ചും ആര്‍.എസ്.എസ് ലേഖനം
ന്യൂഡല്‍ഹി: ആമസോണിനെ 'ഈസ്റ്റ് ഇന്ത്യാ കമ്പനി'യുമായി ഉപമിച്ചും ആര്‍.എസ്.എസ് മാസികയായി പാഞ്ചജന്യയില്‍ ലേഖനം. പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിനെ 'ടുക്ടെ ടുക്ടെ ഗാങിനെ' പിന്തുണക്കുന്നവരെന്ന് വിശേഷിപ്പിച്ച് ലേഖനമെഴുതിയതിന് ആഴ്ചകള്‍ പിന്നിടും മുമ്പാണ് ആര്‍.എസ്.എസ് ആമസോണിനെതിരെ തിരിഞ്ഞിരിക്കുന്നത്. മാസികയുടെ പുതിയ ലക്കത്തിലെ കവര്‍ സ്റ്റോറിയാണ് ആമസോണിനെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയോട് ഉപമിച്ച ലേഖനം. ആമസോണ്‍ തങ്ങളുടെ വീഡിയോ പ്ലാറ്റ്‌ഫോമായ പ്രൈം വീഡിയോയിലൂടെ ഹൈന്ദവ മൂല്യങ്ങളെ അക്രമിക്കുന്നതായാണ് ആരോപണം.
യഥാര്‍ത്ഥത്തില്‍ ആമസോണിനും വേണ്ടത് ഇന്ത്യന്‍ വിപണിയുടെ കുത്തകാവകാശമാണ്- ലേഖനത്തില്‍ പറയുന്നു. അതിനായി അവര്‍ ഈ രാജ്യത്തെ ജനങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക, വ്യക്തി സ്വാതന്ത്രങ്ങളെ കൈക്കലാക്കാനുള്ള ശ്രമത്തിലാണ്. ഓണ്‍ലൈന്‍ വ്യാപാര മേഖല കീഴടക്കാനായി കടലാസ് കമ്പനികളെ രംഗത്തിറക്കുന്നതായും നയങ്ങള്‍ തങ്ങള്‍ക്കനുകൂലമായി മാറ്റാനായി കൈക്കൂലി നല്‍കുന്നതായും ലേഖനത്തില്‍ ആരോപിക്കുന്നു. പ്രൈം വീഡിയോ വഴി ഹിന്ദു മൂല്യങ്ങള്‍ക്കെതിരായ പരിപാടികള്‍ നല്‍കുന്നതായും പാഞ്ചജന്യ ബ്യൂറോയുടെ ബൈ ലൈനില്‍ 'ഈസ്റ്റ് ഇന്ത്യ കമ്പനി 2.0 ' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ പറയുന്നു.
ആദ്യം ഇന്ത്യന്‍ സംസ്‌കാരത്തെ ആക്രമിക്കുകയും പിന്നീട് മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രീതി തന്നെയാണ് ആമസോണും പിന്തുടരുന്നതെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."