സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കെ.എസ്.ആര്.ടി.സി ബോണ്ട് സര്‍വിസുകള്‍; കണ്‍സഷനും തുടരും
തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കായി കെ.എസ്.ആര്.ടി.സി പ്രത്യേക സര്‍വിസ് നടത്തും. വിദ്യാഭ്യാസ, ഗതാഗത വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. സ്കൂളുകള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ചായിരിക്കും കെ.എസ്.ആര്.ടി.സി ബോണ്ട് സര്‍വിസുകള്‍ അനുവദിക്കുക.
ഇതിനുള്ള നിരക്ക് ബന്ധപ്പെട്ട സ്കൂള്‍ അധികൃതരും കെ.എസ്.ആര്.ടി.സിയും ചേര്‍ന്ന് തീരുമാനിക്കും. കെ.എസ്.ആര്.ടി.സി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള കണ്സഷന് തുടരും. സ്വകാര്യ ബസുകളിലെ കണ്സഷന് നിരക്കില്‍ ഉടന്‍ തീരുമാനമെടുക്കും. വിദ്യാര്‍ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കിയ പ്രോട്ടോക്കോള്‍ ചര്‍ച്ചയില്‍ അംഗീകരിച്ചു. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ സ്കൂളുകള്‍ക്കും കൈമാറും.
ഒക്ടോബര്‍ 20നകം സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കാന് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കും. ഒക്ടോബര്‍ ഒന്നു മുതല്‍ അടുത്തവര്‍ഷം സെപ്റ്റംബര്‍ 30 വരെ സ്കൂള്‍ ബസുകളുടെ റോഡ് ടാക്സ് ഒഴിവാക്കാന്‍ മുഖ്യമന്ത്രിക്കും ധനവകുപ്പിനും ശുപാര്‍ശ ചെയ്യാനും യോഗത്തില്‍ ധാരണയായി. വിദ്യാഭ്യാസ, ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."