HOME
DETAILS
MAL
'മെയ്ഡ് ഇന്‍ മട്ടാഞ്ചേരി': ഒറിജിനല്‍ തട്ടിപ്പില്‍ എല്ലാം വ്യാജന്‍
backup
September 29 2021 | 03:09 AM
സ്വന്തം ലേഖകന്‍
കൊച്ചി: വ്യാജരേഖകളും വ്യാജമായി തയാറാക്കിയ, പുരാവസ്തുക്കളോട് സാമ്യമുള്ള ഉല്‍പന്നങ്ങളും ഉപയോഗിച്ച് അതിസമര്‍ഥമായാണ് മോന്‍സണ്‍ ഇടപാടുകള്‍ നടത്തി പണമുണ്ടാക്കിയത്.
പ്രമുഖര്‍ക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും തന്ത്രപരമായി ഇയാള്‍ പ്രയോജനപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമടക്കമുള്ളവര്‍ അറിഞ്ഞോ അറിയാതെയോ ഇതിനു നിന്നുകൊടുക്കുകയും ചെയ്തു.റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന, കോടികള്‍ വിലമതിക്കുന്ന രാസപദാര്‍ഥം മോന്‍സന്റെ കൈവശം വില്‍പനയ്ക്കായി ഉണ്ടെന്നു പറഞ്ഞ് ഡി.ആര്‍.ഡി.ഒ സയന്റിസ്റ്റ് നല്‍കിയ രേഖ, കേരള പൊലിസ് ഡി.ജി.പി ഒപ്പിട്ട് തന്റെ വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങളുടെ രേഖ തുടങ്ങിയവയൊക്കെ മോന്‍സണ്‍ തട്ടിപ്പിനായി പ്രദര്‍ശിപ്പിച്ചിരുന്നു.
ഇതോടൊപ്പം ബാങ്ക് ഇടപാടുകളുടെയും ആര്‍.ബി.ഐ, കേന്ദ്ര ധനമന്ത്രാലയം, എന്‍ഫോഴ്‌സ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റ് തുടങ്ങിയവയുടെയും വ്യാജരേഖകളും ഇയാള്‍ തയാറാക്കിവച്ചിരുന്നു. ഇത്തരം രേഖകള്‍ മോന്‍സന്റെ അമേരിക്കയിലുള്ള ബന്ധുവാണ് നിര്‍മിച്ചുനല്‍കിയതത്രേ.
കൈവശമുള്ള 'പുരാവസ്തു'ക്കളില്‍ ഭൂരിഭാഗവും സിനിമാചിത്രീകരണത്തിന് സാധനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന എറണാകുളം സ്വദേശിയായ സന്തോഷില്‍ നിന്ന് വാങ്ങിയതാണ്. മട്ടാഞ്ചേരിയിലുള്ള പുരാവസ്തു ഷോപ്പുകളില്‍നിന്നും ഇത്തരം സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തെ ആശാരിയെക്കൊണ്ടും ചില സാധനങ്ങള്‍ ഉണ്ടാക്കിയെടുപ്പിച്ചു.
പ്രവാസി മലയാളി ഫെഡറേഷന്‍ സംഘടനയെ ദുരുപയോഗംചെയ്ത് പോസ്റ്ററുകളും തയാറാക്കി. പോസ്റ്ററില്‍ മോന്‍സണ്‍ തന്റെ കമ്പനിയുടെ പേര് ഉള്‍പ്പെടുത്തി പ്രചരിപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."