'ബില്ലുകളില്‍ ഒപ്പിടാത്തത് തൊരപ്പന് പണി, ഗവര്‍ണര്‍ രാജി വെച്ച് രാഷ്ട്രീയത്തിലിറങ്ങണം'; എം.വി ഗോവിന്ദന്
തിരുവനന്തപുരം: ഗവര്‍ണര്‍ രാജിവയ്ക്കണമെന്നത് കേരളത്തിന്റെ പൊതുവികാരമായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഗവര്‍ണര്‍ പദവിയൊഴിഞ്ഞ് രാഷ്ട്രീയത്തിലിറങ്ങുകയാണ് നല്ലതെന്നും ബില്ലുകളില്‍ ഒപ്പിടാത്തത് തൊരപ്പന് പണിയാണെന്നും ഗോവിന്ദന് തിരുവനന്തപുരത്ത് പറഞ്ഞു.
'ഗവര്‍ണര്‍ക്ക് പഴയതുപോലെ രാഷ്ട്രീയപ്രവര്‍ത്തനമാണ് നന്നാവുക. അദ്ദേഹം രാജിവെച്ച് രാഷ്ട്രീയപ്രവര്ത്തനത്തിനിറങ്ങണം. ബില്ലുകളില്‍ ഒപ്പിടാത്തത് തൊരപ്പന് പണിയാണ്. സുപ്രിംകോടതി നിലപാട് വ്യക്തമായി പുറത്തു വന്നിട്ടും അതിനെ അദ്ദേഹം അംഗീകരിക്കുന്നില്ല. പ്രസിഡന്റിനോടാണ് തനിക്ക് മറുപടി പറയാന്‍ ബാധ്യത എന്ന അദ്ദേഹത്തിന്റെ നിലപാടാണ് ഭരണഘടനാ വിരുദ്ധം.
ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചത് കോടതിയെ ധിക്കരിക്കുന്നതിന് തുല്യമാണ്. സുപ്രിംകോടതിയോടുള്ള അനാദരവാണത്, കോടതിയെ ധിക്കരിക്കുന്നതിന് തുല്യം. ഗവര്‍ണര്‍ പദവി ഒഴിയണം, ഗവര്‍ണര്‍ രാജി വയ്ക്കണം എന്നുള്ളത് കേരളത്തിന്റെ പൊതുവികാരമായി മാറി'. ഗോവിന്ദന് പറഞ്ഞു.
'ബില്ലുകളില്‍ ഒപ്പിടാത്തത് തൊരപ്പന് പണി, ഗവര്‍ണര്‍ രാജി വെച്ച് രാഷ്ട്രീയത്തിലിറങ്ങണം'; എം.വി ഗോവിന്ദന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."