HOME
DETAILS

മതിപ്പുവിലയില്‍ വന്‍ വര്‍ധന കെട്ടിടമുള്ള ഭൂമി വാങ്ങുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ഇരുട്ടടി

  
backup
September 30, 2021 | 4:32 AM

%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b0%e0%b5%8d
അശ്‌റഫ് കൊണ്ടോട്ടി
 
മലപ്പുറം: കെട്ടിടമുള്ള ഭൂമി വാങ്ങുന്നവര്‍ക്ക് തിരിച്ചടിയായി  മതിപ്പുവിലയില്‍ വന്‍വര്‍ധന. ഭൂമിയുടെ രജിസ്‌ട്രേഷന്‍ ചെലവിനു പുറമെ, കെട്ടിടങ്ങളുടെ കൈമാറ്റത്തിനായി നിശ്ചയിക്കുന്ന മതിപ്പുവിലയാണ് കുത്തനെ വര്‍ധിപ്പിച്ചത്. കെട്ടിടത്തിന് പുതുക്കിയ നിരക്കിലുള്ള മതിപ്പുവിലയുടെ എട്ട് ശതമാനം മുദ്രപ്പത്രവും രണ്ട് ശതമാനം ഫീസും നല്‍കണമെന്നാണ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പുതിയ നിര്‍ദേശം.
 
ഭൂമിയിലുള്ള കെട്ടിടങ്ങളുടെ കൈമാറ്റത്തില്‍ തറവിസ്തീര്‍ണം കണക്കാക്കിയാണ് നിലവില്‍ എന്‍ജിനിയര്‍മാര്‍ മതിപ്പുവില നിശ്ചയിക്കുന്നത്. എന്നാല്‍ കേന്ദ്ര പൊതുമരാമത്ത്‌വകുപ്പിന്റെ 2018ലെ ഡല്‍ഹിയിലെ നിരക്ക്(ഡി.എസ്.ആര്‍ 2018) അടിസ്ഥാനമാക്കി കെട്ടിടങ്ങളുടെ മതിപ്പുവില കണക്കാക്കാനാണ് സംസ്ഥാന രജിസ്‌ട്രേഷന്‍വകുപ്പ് കഴിഞ്ഞദിവസം അംഗീകൃത എന്‍ജിനിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. 
 
ഡല്‍ഹിയില്‍ കെട്ടിട നിര്‍മാണ ചെലവ് സ്‌ക്വയര്‍ ഫീറ്റിന് 1561 രൂപയാണ്. വീട് വൈദ്യുതീകരണം, പ്ലംബിംഗ്, സാനിറ്ററി സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ 398 രൂപ അധികം നല്‍കണം. സ്‌ക്വയര്‍ ഫീറ്റിന് ഇതോടെ 1959 രൂപയാകും. ഡല്‍ഹി നിരക്കിന്റെ 35 മുതല്‍ 42 വരെ ശതമാനം അധികം കണക്കാക്കിയാണ് മറ്റു  പ്രദേശങ്ങളിലേക്കുള്ള നിരക്ക് നിശ്ചയിക്കുന്നത്. ഇതോടെ വസ്തുവാങ്ങുന്നയാള്‍ക്ക് ബാധ്യത ഇരട്ടിയാവുകയാണ്.
 
ഗ്രാമീണമേഖലയില്‍ 15 ലക്ഷം രൂപയ്ക്ക് 1000 സ്‌ക്വയര്‍ ഫീറ്റ് വീട് നിര്‍മിക്കാനാകും. ഈ വീടിന് ഒന്നര ലക്ഷം രൂപ മാത്രമായിരുന്നു രജിസ്‌ട്രേഷന്‍ ചെലവ്. മതിപ്പുവില വര്‍ധനവിന്റെ മറവില്‍ ഇത് ഒറ്റയടിക്ക് രണ്ടര ലക്ഷത്തിലധികം രൂപയാക്കി. മറ്റു കെട്ടിടങ്ങള്‍ക്ക് സ്‌ക്വയര്‍ ഫീറ്റിന് 3600 രൂപ മതിപ്പുവില കണക്കാക്കിയതോടെ ഇവയുടെ കൈമാറ്റ ചെലവും ഗണ്യമായി വര്‍ധിക്കും.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹരജി തള്ളി

Kerala
  •  a minute ago
No Image

ട്വന്റി 20 ക്ക് വീണ്ടും തിരിച്ചടി; വീണാ നായര്‍ക്കും വോട്ടില്ല, ലക്ഷ്മി പ്രിയക്ക് പകരം ജിബി വര്‍ഗീസ്

Kerala
  •  12 minutes ago
No Image

ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബൈക്കിലും കാറിലും ഇടിച്ച് അപകടം; ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

Kerala
  •  21 minutes ago
No Image

ഒമാനിൽ ഈദ് പ്രമാണിച്ച് 350 തടവുകാർക്ക് മാപ്പ് നൽകി സുൽത്താൻ ഹൈതം ബിൻ താരിക്

oman
  •  25 minutes ago
No Image

പശ്ചിമേഷ്യയിലെ യുദ്ധഭീതിക്കിടയിലും സഊദി സമ്പദ്‌വ്യവസ്ഥ സുരക്ഷിതമെന്ന് എച്ച്.എസ്.ബി.സി

Saudi-arabia
  •  34 minutes ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ രാജിവെക്കുന്നു

Kerala
  •  39 minutes ago
No Image

ദുബൈയിലെ സ്വർണ്ണവിലയിൽ ഇടിവ്; എണ്ണവിലയിൽ റെക്കോർഡ് വർദ്ധനവ്, ബാരലിന് 112 ഡോളർ കടന്നു

uae
  •  an hour ago
No Image

എല്‍.പി.ജി ക്ഷാമം: യുദ്ധം അടുക്കളയില്‍ മാത്രമല്ല; എല്‍.പി.ജി ഓട്ടോകളും കട്ടപ്പുറത്തേക്ക്

Kerala
  •  an hour ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികൾക്ക് തുണയായി; പങ്കജ് ഭണ്ഡാരിക്കും ഗോവർദ്ധനും ജാമ്യം

Kerala
  •  an hour ago
No Image

ആര്‍.ജെ.ഡിയിലും രാജി; വി. സുരേന്ദ്രന്‍ പിള്ള പാര്‍ട്ടിവിട്ടു

Kerala
  •  an hour ago