HOME
DETAILS

ഉപരി പഠനത്തിനായി കോളജുകള്‍ നേരിട്ട് നല്‍കുന്ന ആനുകൂല്യങ്ങള്‍; പ്രധാനപ്പെട്ട ആറ് ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍ പരിചയപ്പെടാം

  
backup
December 02, 2023 | 4:54 AM

top-six-institutional-scholarships-provided-by-direct-institutions-in-india

ഉപരി പഠനത്തിനായി കോളജുകള്‍ നേരിട്ട് നല്‍കുന്ന ആനുകൂല്യങ്ങള്‍; പ്രധാനപ്പെട്ട ആറ് ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍ പരിചയപ്പെടാം

ഇന്‍സ്റ്റിറ്റ്യൂട്ട് അഥവാ കോളേജുകള്‍ തങ്ങളുടെ കുട്ടികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ആണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍. ഓരോ സ്ഥാപനങ്ങളും ആ സ്ഥാപനത്തിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനും, അവരുടെ ഉയര്‍ന്ന വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കി വരുന്നത്. ഇന്ത്യയില്‍ പ്രധാനമായും 6 ഇന്‍സ്റ്റിറ്റിയൂഷനുകള്‍ ഇത്തരത്തില്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി വരുന്നുണ്ട്. പ്രതിമാസം ശരാശരി 6000 രൂപയാണ് ഇത്തരം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ആനുകൂല്യമായി നല്‍കി വരുന്നത്. പ്രധാനമായും സയന്‍സ് ഓറിയന്റ് സ്ഥാപനങ്ങളെ കുറിച്ചും കോഴ്‌സുകളെ കുറിച്ചുമാണ് താഴെ പറയുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം…

IISER ( ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്)

ഗവേഷണ വിഷയങ്ങള്‍ക്ക് പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കായി IISER ന് കീഴില്‍ പ്രതിമാസ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി വരുന്നുണ്ട്. പ്രവേശനം നേടുന്നതിനായി ജെ.ഇ.ഇ മെയിന്‍ എന്‍ട്രന്‍സ് അല്ലെങ്കില്‍ ഐസര്‍ AT എന്നീ രണ്ട് എക്‌സാമുകളില്‍ ഏതെങ്കിലും ഒന്ന് എഴുതേണ്ടതുണ്ട്. ഇവയില്‍ വിജയിക്കുന്നവര്‍ക്ക് പ്ലസ് ടുവിന് ശേഷം IISER ല്‍ അഡ്മിഷനെടുത്ത് പഠനം തുടരാം.

ഗവേഷണ വിഷയങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കായി മാസാമാസം ഏകദേശം 6000 രൂപ സ്‌കോളര്‍ഷിപ്പായി IISER നല്‍കി വരുന്നു.

CMI ( ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍)

മാത് സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ അഭികാമ്യമുള്ളവര്‍ക്ക് സി.എം.ഐ എന്‍ട്രന്‍സ് എക്‌സാമിലൂടെ ഇവിടെ പ്രവേശനം നേടാവുന്നതാണ്. മൂന്ന് വിഷയങ്ങളില്‍ ഇന്റര്‍ ഓറിയന്റഡ് ഗവേഷണത്തിനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്കുള്ളത്. പഠന മികവിനനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങളും നല്‍കി വരുന്നു.

NISER ( നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സയന്‍സ് ആന്റ് ടെക്‌നോളജി

കേന്ദ്ര സര്‍ക്കാരിന്റെ ആണവകാര്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണിത്. സയന്‍സ് അല്ലെങ്കില്‍ ഫിസിക്‌സ്, ഗണിതം, കെമിസ്ട്രി വിഷയങ്ങളില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് നൈസര്‍ എന്‍ട്രന്‍സ് എക്‌സാം വഴി സ്ഥാപനത്തില്‍ പ്രവേശനം നേടാവുന്നതാണ്.

IIST (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി

ഐ.എസ്.ആര്‍.ഒക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പസാണ് നാഷണല്‍ ഇന്‍സറ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി. സയന്‍സ് ഓറിയന്റഡ് ബി.ടെക് പ്രോഗ്രാമുകളാണ് പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്. ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നേടാം.

ISI ( ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്)

ഫിസിക്‌സ്, മാത് സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിങ്ങെ നാല് വിഷയങ്ങളില്‍ ഗവേഷണ സംബന്ധമായ ബിരുദ- ബിരുദാനന്തര പഠനമാണ് ഐ.എസ്.ഐ നിങ്ങള്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. ഐ.എസ്.ഐ നേരിട്ട് നല്‍കുന്ന എന്‍ട്രന്‍സ് എക്‌സാം മുഖേനയാണ് പ്രവേശനം.

IIS ( ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബാംഗ്ലൂര്‍)

ബിരുദവും, ബിരുദാനന്തര ബിരുദവും, ഗവേഷണവും ഒരുമിച്ച് ചെയ്യാന്‍ കഴിയുന്ന ഇന്‍സ്റ്റിറ്റിയുട്ടാണ് ഐ.ഐ.എസ്.

ഈ സ്ഥാപനത്തില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ നീറ്റ്, ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം, ജോയിന്റ് എന്‍ട്രന്‍സ് അഡ്വാന്‍സ്, എയ്‌സര്‍ സാറ്റ് നാല് എക്‌സാമുകള്‍ ഏതെങ്കിലുമൊന്ന് എഴുതേണ്ടതുണ്ട്. അതിലെ റാങ്കടിസ്ഥാനത്തിലാണ് പ്രവേശനം. ഗവേഷണ അടിസ്ഥാനത്തില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 6000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണ് ഐ.ഐ.എസ് മുന്നോട്ട് വെക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജ് പാർക്കിംഗ്: പ്രീമിയം സോണിന് Dh120, P6-ന് Dh75; മറ്റ് സോണുകൾ സൗജന്യം

uae
  •  a few seconds ago
No Image

ചൈനയുടെ അപൂർവ ധാതു ആധിപത്യം തകർക്കാൻ ഇന്ത്യ; റഷ്യയുമായി പുതിയ പങ്കാളിത്തത്തിന് ശ്രമം

National
  •  14 minutes ago
No Image

പോര്‍ച്ചുഗലില്‍ മുഖം പൂര്‍ണമായി മൂടുന്ന വസ്ത്രങ്ങള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക്

International
  •  32 minutes ago
No Image

​ട്രാഫിക് നിയമം ലംഘിക്കുമ്പോൾ ഓർക്കുക, എല്ലാം 'റാസെദ്' കാണുന്നുണ്ട്; ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താനും പിഴ ചുമത്താനും പുതിയ ഉപകരണവുമായി ഷാർജ പൊലിസ്

uae
  •  an hour ago
No Image

കടം ചോദിച്ചു കൊടുത്തില്ല; സ്വര്‍ണം മോഷ്‌ടിക്കാൻ പൊലിസുകാരൻ്റെ ഭാര്യ തീകൊളുത്തിയ ആശാ വർക്കർ മരിച്ചു

Kerala
  •  an hour ago
No Image

പായസം പാഴ്സലായി കിട്ടിയില്ല; കാറിടിപ്പിച്ച് പായസക്കട തകർത്തതായി പരാതി

Kerala
  •  an hour ago
No Image

ധാക്ക വിമാനത്താവളത്തിലെ തീപിടുത്തം: യുഎഇ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ചില വിമാനങ്ങൾ പുനഃക്രമീകരിച്ചു

uae
  •  2 hours ago
No Image

ധാക്ക വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

International
  •  2 hours ago
No Image

ജെഎൻയുവിൽ എബിവിപി പ്രവർത്തകരുടെ ആക്രമണം; മുസ്‌ലിം വിദ്യാർഥികളെ ഐഎസ്‌ഐ ഏജന്റുമാർ എന്ന് വിളിച്ച് അപമാനിച്ചതിനെതിരെ അന്വേഷണം

National
  •  2 hours ago
No Image

വെറുതേ ഫേസ്‌ബുക്കിൽ കുത്തിക്കൊണ്ടിരുന്നാൽ ഇനി 'പണി കിട്ടും'; മെറ്റയുടെ പുതിയ ജോബ്സ് ഫീച്ചർ വീണ്ടും അവതരിപ്പിച്ചു

Tech
  •  2 hours ago