HOME
DETAILS

നദികളിലൂടെ

  
backup
September 30, 2021 | 4:44 AM

486356345
പെരിയാര്‍
 
ഉത്ഭവം:  ശിവഗിരി മല
 
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാര്‍. 244 കിലോമീറ്റര്‍ നീളം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അണക്കെട്ടുകള്‍ സ്ഥാപിച്ചിട്ടുള്ളത് പെരിയാറിലാണ്. കേരളത്തിന്റെ ജീവരേഖ എന്നറിയപ്പെടുന്ന പെരിയാര്‍ ഏറ്റവും കൂടുതല്‍ പോഷകനദികള്‍ ഉള്ള നദിയാണ്. പെരിയാറിനോട് ആദ്യം ചേരുന്ന പോഷക നദിയാണ് മുല്ലയാര്‍. അര്‍ഥശാസ്ത്രത്തില്‍ ചൂര്‍ണി എന്ന പേരില്‍ പരാമര്‍ശിക്കുന്ന നദി പെരിയാര്‍ ആണ്.
പ്രധാന പോഷക നദികള്‍:  മുതിരപ്പുഴയാര്‍ , മുല്ലയാര്‍, ഇടമലയാര്‍, ചെറുതോണിപ്പുഴ, പെരിഞ്ചാന്‍ കുടിയാര്‍. 
ഒഴുകുന്ന ജില്ലകള്‍: ഇടുക്കി, എറണാകുളം
പെരിയാറിന്റെ തീരത്ത് : മലയാറ്റൂര്‍ പള്ളി, പെരിയാര്‍ വന്യ ജീവി സങ്കേതം. 
 പതനം: വേമ്പനാട്ടു കായല്‍  
 
ചാലിയാര്‍
 
ഉത്ഭവം: ഇളമ്പലേരി കുന്നുകള്‍
 
കേരളത്തിലെ നദികളില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന ചാലിയാര്‍ ബേപ്പൂര്‍ പുഴയെന്നും കല്ലായി പുഴയെന്നും അറിയപ്പെടുന്നു. ചാലിയാറിന്റെ തീരത്താണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്. വായു, ജല മലിനീകരണത്തിനെതിരെ കേരളത്തില്‍ നടന്ന ആദ്യ ലഹളയാണ് ചാലിയാര്‍ സമരം. നിലമ്പൂര്‍ തേക്കിന്‍ കാട്ടില്‍ കൂടി ഒഴുകുന്ന പുഴ കൂടിയാണ് ചാലിയാര്‍.
പ്രധാന പോഷക നദികള്‍: ചാലിപ്പുഴ ,ചെറുപുഴ, പുന്നപ്പുഴ
ഒഴുകുന്ന ജില്ലകള്‍: കോഴിക്കോട്, മലപ്പുറം, വയനാട്
 
ഭാരതപ്പുഴ
 
ഉത്ഭവം:  ആനമല
 
209  കിലോമീറ്ററാണ് ഭാരതപ്പുഴയുടെ  നീളം. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ ഭാരതപ്പുഴയ്ക്ക് കേരളത്തിന്റെ നൈല്‍ എന്നും വിശേഷണം ഉണ്ട്. എഴുത്തച്ഛന്‍ ശോകനാശിനിപ്പുഴ എന്ന് വിശേഷിപ്പിച്ചത് ഭാരതപ്പുഴയെയാണ്. പ്രാചീന കാലത്തു പേരാര്‍ എന്ന് അറിയപ്പെട്ടതും ഭാരതപ്പുഴയാണ്.
പ്രധാന പോഷക നദികള്‍:  കണ്ണാടിപ്പുഴ ,കല്‍പ്പാത്തിപ്പുഴ, ഗായത്രിപുഴ, തൂതപ്പുഴ. 
ഒഴുകുന്ന ജില്ലകള്‍:  പാലക്കാട്,തൃശൂര്‍, മലപ്പുറം
പതനം:  പൊന്നാനിയില്‍വച്ച് അറബിക്കടലില്‍ പതിക്കുന്നു
 
മഞ്ചേശ്വരം
പുഴ
 
ഉത്ഭവം:  ബാലപുനില്‍ കുന്നുകള്‍
 
ഏറ്റവും നീളം കുറഞ്ഞ നദിയായ  മഞ്ചേശ്വരംപ്പുഴ കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള നദിയുമാണ്. ഉപ്പള കായലിലാണ് മഞ്ചേശ്വരം പുഴ പതിക്കുന്നത്. 16 കിലോമീറ്ററാണ് നദിയുടെ ആകെ നീളം.
 
 നെയ്യാര്‍
 
ഉത്ഭവം: അഗസ്ത്യമല
 
കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള നദിയായ  നെയ്യാര്‍ തിരുവനന്തപുരം ജില്ലയില്‍ കൂടിയാണ് ഒഴുക്കുന്നത്  .56 കിലോമീറ്ററാണ് നെയ്യാറിന്റെ നീളം . അരുവിപ്പുറം സ്ഥിതി ചെയ്യുന്നത് നെയ്യാറിന്റെ തീരത്താണ്.
 
പമ്പ
 
ഉത്ഭവം: പുളിച്ചിമല
 
കേരളത്തിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയായ പമ്പ തിരുവിതാംകൂറിന്റെ ജീവനാഡി ,ദക്ഷിണ ഭാഗീരഥി എന്ന് അറിയപ്പെടുന്നു. പ്രാചീനകാലത്തു ബാരിസ് എന്ന് അറിയപ്പെട്ടത്തും പമ്പയാണ്. പമ്പയുടെ ദാനം എന്ന് അറിയപ്പെടുന്നത് കുട്ടനാടാണ്. മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്നതും പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതും പമ്പയിലാണ്. പമ്പാനദിയെ മാലിനവിമുക്തമാക്കാന്‍ ഉള്ള പദ്ധതിയാണ് പമ്പ ആക്ഷന്‍ പ്ലാന്‍.
ഒഴുകുന്ന ജില്ലകള്‍: പത്തനംതിട്ട ,ഇടുക്കി
പ്രധാന പോഷക നദികള്‍: അച്ചന്‍കോവിലാര്‍ ,അഴുതയാര്‍, കക്കിയാര്‍ , മണിമലയാര്‍
പമ്പയിലെ വള്ളംകളികള്‍: ആറന്മുള വള്ളംകളി,രാജീവ് ഗാന്ധി ട്രോഫി, ചമ്പക്കുളം മൂലം വള്ളംകളി
 
നദികളും അപരനാമങ്ങളും
 
തലയാര്‍ പാമ്പാര്‍
കപില  കബനി
മൂരാട് നദി  കുറ്റ്യാടി പുഴ
മാഹി പുഴ മയ്യഴി പുഴ
ബേപ്പൂര്‍ പുഴ  ചാലിയാര്‍
ആലുവാപ്പുഴ പെരിയാര്‍
 
 
 
ചാലക്കുടിപ്പുഴ
 
ഉത്ഭവം: ആനമല
 
കേരളത്തിലെ നീളം കൂടിയ അഞ്ചാമത്തെ നദിയാണ് ചാലക്കുടി പുഴ. സംസ്ഥാനത്തെ ഏറ്റവും ജൈവ വൈവിധ്യമുള്ള നദിയായ ചാലക്കുടി പുഴ കേരളത്തിലെ ഏക ഓക്‌സ്‌ബോ തടാകമുള്ള നദി കൂടിയാണ്. ആതിരപ്പള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ചാലക്കുടി പുഴയിലാണ്.
പ്രധാന പോഷക നദികള്‍: പറമ്പിക്കുളം,ഷോളയാര്‍
ഒഴുകുന്ന ജില്ലകള്‍: പാലക്കാട്, തൃശൂര്‍, എറണാകുളം
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക്‌സഭയില്‍ തൃശൂരില്‍ വോട്ട് ചേര്‍ത്ത നേതാക്കള്‍ എസ്.ഐ.ആര്‍ വന്നതോടെ വോട്ട്മാറ്റിയതായി റിപ്പോര്‍ട്ട്; മാറ്റിയതില്‍ സുരേഷ്‌ഗോപിയുടെ കുടുംബത്തിന്റെ വോട്ടും

Kerala
  •  9 days ago
No Image

വേഗ പരിധി, ലെയ്‌നുകൾ, ഹെൽമെറ്റ് തുടങ്ങിയ മാർഗനിർദേശങ്ങൾ ഇ സ്കൂട്ടറുകൾ പാലിക്കണം; ആർ‌.ടി.എ ഉത്തരവ്

uae
  •  9 days ago
No Image

ഭിന്നശേഷി പണം തട്ടിയെടുക്കുന്നു; നിയമനടപടിക്കൊരുങ്ങി ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍

Kerala
  •  9 days ago
No Image

പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു

Kerala
  •  9 days ago
No Image

പ്രതിമാസം 1000 രൂപ ധനസഹായം; 'സ്ത്രീ സുരക്ഷാ പദ്ധതി' അപേക്ഷകൾ ഇന്ന് മുതൽ; എങ്ങനെയെന്ന് അറിയാം

Kerala
  •  9 days ago
No Image

റമദാൻ മാസത്തിൽ കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയം, തൊഴിലാളി സൗഹൃദപ്രഖ്യാപനങ്ങൾ | Full Details

Kuwait
  •  9 days ago
No Image

ഭീതിക്ക് വിരാമമിട്ടു കുമ്പളത്താമണ്ണില്‍ കടുവയെ കെണിയില്‍ വീഴ്ത്തി

Kerala
  •  9 days ago
No Image

മാരാരിക്കുളത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു; ഒരാള്‍ക്ക് പരുക്ക് 

Kerala
  •  9 days ago
No Image

ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദമാമിൽ അന്തരിച്ചു

Saudi-arabia
  •  9 days ago
No Image

യോഗി ആദിത്യനാഥിനു നേരെ പാഞ്ഞടുത്തു പശു; അപകടം ഒഴിഞ്ഞു പോയത് തലനാരിഴയ്ക്ക്

National
  •  9 days ago