ബൈക്കുകളില്‍ തകരാര്‍; രണ്ട് മോഡലുകള്‍ തിരിച്ച് വിളിച്ച് ഹോണ്ട
ഇന്ത്യയില്‍ വളരെയധികം വിശ്വാസ്യതയുള്ള വാഹന ബ്രാന്‍ഡാണ് ഹോണ്ടയുടേത്. ജാപ്പനീസ് കമ്പനിയുടെ വാഹനങ്ങള്‍ പല ശ്രേണികളിലും രാജ്യത്തെ ബെസ്റ്റ് സെല്ലറുകളില്‍ പെടുന്നുണ്ട്.ഇപ്പോള്‍ കമ്പനി രാജ്യത്തെ ഹൈനസ് CB350, CB350RS ഉടമകള്‍ക്കായി ഒരു അറിയിപ്പ് പുറത്ത് വിട്ടിട്ടുണ്ട്. നിര്‍മ്മാണത്തില്‍ ചില അപാകതകള്‍ സംഭവിച്ചിട്ടുള്ളത് മൂലം ഹൈനസ് CB350, CB350RS എന്നീ മോഡലുകള്‍ തിരിച്ചുവിളിച്ചിരിക്കുന്നതായിട്ടാണ് കമ്പനി അറിയിച്ചിരിക്കുന്നത്.2023 ഡിസംബര്‍ രണ്ടാം വാരം മുതല്‍ ഉപഭോക്താക്കള്‍ തങ്ങളുടെ മോട്ടോര്‍സൈക്കിളുകള്‍ ബിഗ്വിംഗ് ഡീലര്‍ഷിപ്പുകളിലേക്ക് കൊണ്ടുപോകാം. വാഹനത്തിന്റെ വാറണ്ടി സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ പരിശോധകള്‍ക്ക് ശേഷം കേടായ പാര്‍ട്‌സ് സൗജന്യമായി മാറ്റി നല്‍കും.
റിയര്‍ സ്റ്റോപ്പ് ലൈറ്റ് സ്വിച്ചുകള്‍ക്കാണ് ബൈക്കില്‍ പ്രശ്‌നങ്ങളുള്ളത്.2020 ഒക്‌ടോബര്‍ മുതല്‍ 2023 ജനുവരി വരെ നിര്‍മിച്ച റിയര്‍ സ്‌റ്റോപ് ലൈറ്റ് സ്വിച്ചുകള്‍ക്കാണ് ഈ പ്രശ്‌നമുള്ളത്. രണ്ടാമത്തെ പ്രശ്‌നം ബാങ്ക് ആംഗിള്‍ സെന്‍സറിനാണ്. സെന്‍സര്‍ ഹൗസിംഗിന്റെ മോള്‍ഡിംഗിലുണ്ടായ പ്രശ്‌നം കാരണം സെന്‍സര്‍ ബോഡി സീലിംഗില്‍ ഒരു വിടവ് ഉണ്ടായേക്കാമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതുകാരണം ബാങ്ക് ആംഗിള്‍ സെന്‍സറിനുള്ളില്‍ വെള്ളം പ്രവേശിച്ചേക്കാം. ഈ സെന്‍സര്‍ തകരാറിലായാല്‍ വാഹനം നിന്നുപോകാന്‍ വരെ സാധ്യതയുണ്ട്. 2020 ഒക്ടോബര്‍ മാസത്തിനും 2021 ഡിസംബര്‍ മാസത്തിനും ഇടയിലായി നിര്‍മ്മിച്ച വാഹനങ്ങള്‍ക്കാണ് ബാങ്ക് ആംഗിള്‍ സെന്‍സറില്‍ പ്രശ്‌നങ്ങളുള്ളത്.
2.10 ലക്ഷം രൂപ മുതലാണ് ഹൈനസിന്റെ വില ആരംഭിക്കുന്നത്. 2.15 ലക്ഷം മുതല്‍ 2.19 ലക്ഷം രൂപ വരെയാണ് C350 RSന്റെ എക്‌സ്‌ഷോറൂം വില.സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകളുടെ വില പരിശോധിച്ചാല്‍ പുത്തന്‍ ഹൈനസ് CB350 ലെഗസി എഡിഷന് 2,16,356 രൂപയും CB350 RS ഹ്യൂ എഡിഷന് 2,19,357 രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്.
Content Highlights:honda recalls hness cb350 and cb350rs over this issue
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."