HOME
DETAILS

58 ഇരകൾ, ഒളിക്യാമറ ദൃശ്യങ്ങൾ; ആത്മീയതയുടെ മറവിൽ പീഡനപരമ്പര; മഹാരാഷ്ട്രയിലെ വിവാദ ജ്യോതിഷി അശോക് ഖരാട്ട് അറസ്റ്റിൽ

  
Web Desk
March 19, 2026 | 1:00 PM

astrologer ashok kharat arrested for sexually assaulting women in nashik maharashtra

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ആത്മീയതയുടെയും ജ്യോതിഷത്തിന്റെയും മറവിൽ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ജ്യോതിഷി അശോക് ഖരാട്ട് (67) അറസ്റ്റിൽ. ഇയാൾ, മയക്കുമരുന്ന് നൽകിയും ഹിപ്നോട്ടിസം ഉപയോഗിച്ചും പീഡിപ്പിച്ചെന്നും, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് 35 കാരിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. 

വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് സ്ത്രീകളെ ഓഫിസിലേക്ക് വിളിച്ചുവരുത്തും. തുടർന്ന്, മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ഹിപ്നോട്ടൈസ് ചെയ്യും. പിന്നീട്, ഭർത്താവിന്റെ മരണം പ്രവചിച്ചും ദുർമന്ത്രവാദത്തിന്റെ ഭീതി ജനിപ്പിച്ചുമാണ് ഇയാൾ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്.

അതേസമയം, ഓഫിസിൽ ഒളിക്യാമറകൾ സ്ഥാപിച്ച ഖരാട്ട്, പീഡന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഇയാളിൽ നിന്ന് പിടിച്ചെടുത്ത പെൻഡ്രൈവിൽ 58 ഓളം സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

വിവരങ്ങൾ ചോരാതിരിക്കാൻ അതീവ രഹസ്യമായാണ് പൊലിസ് ഖരാട്ടിന്റെ അറസ്റ്റ് ആസൂത്രണം ചെയ്തത്. രാത്രിയിൽ ഇയാളുടെ ഫാം ഹൗസിന് പുറത്ത് "കള്ളൻ കള്ളൻ" എന്ന് പൊലിസ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് ബഹളമുണ്ടാക്കി. ഈ പരിഭ്രാന്തിക്കിടയിൽ വീടിനുള്ളിൽ കടന്ന പൊലിസ് സംഘം ഖരാട്ടിനെ കിടപ്പുമുറിയിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

തുടർന്ന്, നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് ഒരു പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തു. ഇയാൾക്ക് മഹാരാഷ്ട്രയിലുടനീളം കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഐപിഎസ് ഓഫിസർ തേജസ്വിനി സത്പുതെയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചിട്ടുണ്ട്. 

A 67-year-old astrologer, Ashok Kharat, has been arrested in Nashik, Maharashtra, for allegedly sexually assaulting multiple women under the guise of spirituality and astrology. The arrest follows a complaint by a 35-year-old woman, who accused Kharat of drugging her, using hypnotism, and threatening her with captured visuals ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെ സ്ഫോടനം; നാല് സൈനികർക്ക് വീരമൃത്യു

National
  •  3 days ago
No Image

യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു; മരണക്കെണിയൊരുക്കി അശ്രദ്ധമായ ഡ്രൈവിംഗ്

uae
  •  3 days ago
No Image

പൂനെയിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന് ചാണകക്കൂമ്പാരത്തിൽ തള്ളി; 65-കാരൻ പിടിയിൽ, ദേശീയപാത ഉപരോധിച്ച് നാട്ടുകാർ

National
  •  3 days ago
No Image

എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭർത്താവ് 25 വർഷത്തിന് ശേഷം പൊലിസ് പിടിയിൽ

Kerala
  •  3 days ago
No Image

10 ബില്യൺ ദിർഹത്തിന്റെ തട്ടിപ്പ്; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തി യുഎഇ

uae
  •  3 days ago
No Image

ബംഗാളിൽ റീപോളിങ്ങിനിടെ വ്യാപക സംഘർഷം; തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി, മൂന്ന് പേർ അറസ്റ്റിൽ

National
  •  3 days ago
No Image

യുഎഇയിൽ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; മുൻകരുതൽ നടപടികൾ പിൻവലിച്ചു

uae
  •  3 days ago
No Image

ഡിജിറ്റൽ സുരക്ഷയിൽ ചരിത്രനേട്ടം; ടെലികോം അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യുഎഇ അവതരിപ്പിച്ച പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ

uae
  •  3 days ago
No Image

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ; കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

Kerala
  •  3 days ago
No Image

സായുധസേനാ ഏകീകരണത്തിന്റെ സുവർണ്ണ ജൂബിലി നിറവിൽ യുഎഇ; കരുത്തിന്റെയും ഐക്യത്തിന്റെയും അഞ്ച് പതിറ്റാണ്ടുകൾ

uae
  •  3 days ago

No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  3 days ago
No Image

വാംഖഡെയിലെ താണ്ഡവം ചെപ്പോക്കിലും ആവർത്തിക്കുമോ? മുംബൈക്കെതിരെ സഞ്ജു 'വേട്ടക്കിറങ്ങുമ്പോൾ' കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം

Cricket
  •  3 days ago
No Image

വാല്‍പ്പാറ വാഹനാപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം അനുവദിക്കും 

Kerala
  •  3 days ago
No Image

വരൻ നോക്കിനിൽക്കെ കാമുകന് പൂമാലയിട്ട് വധു; വിവാഹവേദിയിൽ നാടകീയ രംഗങ്ങൾ, ഒടുവിൽ കയ്യാങ്കളി

National
  •  3 days ago