HOME
DETAILS
MAL
പൊതുമരാമത്ത് പ്രവൃത്തികളിലെ കാലതാമസം ഒഴിവാക്കണം: അബ്ദുറബ്ബ്
backup
August 27 2016 | 22:08 PM
തിരൂരങ്ങാടി: ഭരണാനുമതി ലഭിച്ച പ്രവര്‍ത്തികളില്‍ ഇടതുസര്‍ക്കാര്‍ അനാവശ്യ കാലതാമസം സൃഷ്ടിക്കുന്നതു പ്രതിഷേധാര്‍ഹമാണെന്നു പി.കെ അബ്ദുറബ്ബ് എം.എല്‍.എ. തിരൂരങ്ങാടി മണ്ഡലത്തിലെ ഒട്ടനവധി പൊതുമരാമത്ത് പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
മണ്ഡലത്തിലെ എ.എസ് കിട്ടിയ വര്‍ക്കുകളുടെ ലിസ്റ്റ് എം.എല്‍.എ മന്ത്രിക്കു കൈമാറി. ടെക്നിക്കല്‍ അനുമതിക്കു വേണ്ട നടപടികള്‍ വേഗത്തിലാക്കാമെന്നും പ്രവൃത്തികളിലെ കാലതാമസം ഒഴിവാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."