HOME
DETAILS
MAL
എന്‍ജി. കോളജുകളിലെ 961 അധ്യാപകര്‍ അയോഗ്യര്‍
backup
October 01 2021 | 04:10 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനിയറിങ് കോളജുകളിലെ 961 അധ്യാപകര്‍ അയോഗ്യരാണെന്ന സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല പരിശോധന ആരംഭിച്ചു. അധ്യാപകരുടെ യോഗ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കാന്‍ എല്ലാ കോളജ് പ്രിന്‍സിപ്പല്‍മാരോടും സര്‍വകലാശാലാ രജിസ്ട്രാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളജുകളില്‍ 93, എയ്ഡഡ് കോളജുകളില്‍ 49, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജുകളില്‍ 69, സ്വാശ്രയ കോളജുകളില്‍ 750 അധ്യാപകരെയാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമിച്ചതായി സി.എ.ജി കണ്ടെത്തിയത്. അധ്യാപകരുടെ യോഗ്യതകള്‍ സംബന്ധിച്ച പരിശോധനകളൊന്നും ഇതുവരെ സാങ്കേതിക സര്‍വകലാശാല നടത്തിയിരുന്നില്ല. സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത സ്വശ്രയ കോളജുകള്‍ എന്നിവിടങ്ങളിലെ അധ്യാപകര്‍ ചട്ടവിരുദ്ധ പ്രമോഷന് തസ്തികകളിലൂടെ ഭീമമായ തുക ഇതിനകം ശമ്പളമായി കൈപ്പറ്റിയതായും ആക്ഷേപമുണ്ട്. ആള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍ 2019 ല്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ മറികടന്ന്, സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയാണ് യോഗ്യതകളില്‍ ഇളവുവരുത്തി നിരവധി അധ്യാപകര്‍ പ്രമോഷന് തസ്തികകള്‍ നേടിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."