ത്രികോണ പോരില്‍ ജയം ആര്‍ക്കൊപ്പം? മിസോറാമില്‍ ജനവിധി ഇന്നറിയാം
ത്രികോണ പോരില്‍ ജയം ആര്‍ക്കൊപ്പം? മിസോറാമില്‍ ജനവിധി ഇന്നറിയാം
ഐസ്വാള്‍: നാല് സംസ്ഥാനങ്ങളോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മിസോറാമില്‍ ജനവിധി ഇന്ന്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആകെയുള്ള 40 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഇത്തവണ ത്രികോണ മത്സരമാണ് മിസോറാമില്‍ നടന്നത്. ഭരണകക്ഷിയായ എം.എന്‍.എഫും, സോറം പീപ്പിള്‍സ് മൂവ്‌മെന്റ് (ZPM) കോണ്‍ഗ്രസും തമ്മിലായിരുന്നു പ്രധാന മത്സരം. എക്‌സിറ്റ് പോളുകള്‍ പ്രകാരം മുഖ്യമന്ത്രി സോറം തംഗയുടെ നേതൃത്വത്തിലുള്ള എം.എന്‍.എഫ് സര്‍ക്കാരിന് ഭരണവിരുദ്ധ വികാരം തിരിച്ചടിയാകുമെന്നാണ് പ്രവചനം. മത്സരത്തിലെ കറുത്ത കുതിരകളായി സോറം മൂവ്‌മെന്റ് കരുത്ത് തെളിയിക്കുമെന്നും സൂചനയുണ്ട്. അതിന് പുറമെ തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതയും ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.
കഴിഞ്ഞ തവണ 26 സീറ്റുകളില്‍ വിജയിച്ചാണ് എം.എന്‍.എഫ് അധികാരം പിടിച്ചെടുത്തത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 05 ഉം, ബി.ജെ.പിക്ക് 1ഉം സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 8 ഉം വോട്ടുകളാണ് ആകെ നേടിയത്. സ്വതന്ത്രരായി ജയിച്ചവരെല്ലാം ചേര്‍ന്നാണ് കഴിഞ്ഞ വര്‍ഷം സോറം പീപ്പിള്‍സ് മൂവ്‌മെന്റ് രൂപീകരിച്ചത്. ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്താനും പാര്‍ട്ടിക്കായിരുന്നു.
ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ മിസോറാമില്‍ സമുദായ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വോട്ടെണ്ണല്‍ ഞായാറാഴ്ച്ചയില്‍ നിന്നും തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."