HOME
DETAILS
MAL
സ്കൂള്‍ തുറക്കല്‍: അന്തിമ മാര്‍ഗരേഖ നാളെ
backup
October 04 2021 | 03:10 AM
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിനുള്ള അന്തിമ മാര്‍ഗരേഖ നാളെ പുറത്തിറക്കും. അധ്യാപക സംഘടനകളടക്കം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരിക്കും മാര്‍ഗരേഖ.
മാര്‍ഗരേഖ പുറത്തിറക്കിക്കഴിഞ്ഞാല്‍ സ്കൂള്‍ തുറക്കുന്നതുവരെയുള്ള കാര്യങ്ങള്‍ ടൈംടേബിള്വച്ച് ചെയ്തു തീര്‍ക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. നവംബര്‍ ഒന്നിനു തന്നെ സ്കൂള്‍ തുറക്കാനുള്ള തയാറെടുപ്പുകള്‍ സജീവമായി പുരോഗമിക്കുകയാണെന്നും സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം നല്കുന്ന കാര്യം ആലോചിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ബോധവല്കരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കും. ഓരോ സ്കൂളിലും ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."