HOME
DETAILS

നേതാക്കളെ കസ്റ്റഡിയിലെടുത്തും തടഞ്ഞും യു.പി പൊലിസ്; യാഥാര്‍ത്ഥ്യം പുറംലോകമറിയാതിരിക്കാന്‍ യോഗി സര്‍ക്കാര്‍

  
backup
October 04 2021 | 04:10 AM

national-priyanka-gandhi-detained-in-hargaon-after-defying-house-arrest111

ലഖ്‌നൗ: യു.പിയിലെ ലഖിംപൂരില്‍ നടക്കുന്ന പേക്കൂത്തുകള്‍ പുറംലോകമറിയാതിരിക്കാനുള്ള നീക്കങ്ങള്‍ തകൃതിയാക്കി യോഗി സര്‍ക്കാര്‍. നേതാക്കള്‍ക്കൊന്നും ലഖിംപൂരിലേക്ക് യോഗി സര്‍ക്കാര്‍ അനുതി നല്കുന്നില്ല. സംഭവസ്ഥലത്തേക്ക് പുറപ്പെട്ടവരെയെല്ലാം കസ്റ്റഡിയിലെടുക്കുകയും വീടുകളില്‍ തടഞ്ഞു വെച്ചിരിക്കുകയുമാണ്.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയേയും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനേയും കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. സീതാപൂരില്‍വെച്ചാണ് ആസാദിനെയും സംഘത്തെയും പൊലിസ് കസ്റ്റഡിയിലെടുത്തത്. ലഖിംപൂരിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ലഖിംപൂരിലേക്ക് പുറപ്പെട്ട ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് സതീഷ് ചന്ദ്രയെയും പൊലിസ് തടഞ്ഞു. സതീഷ് ചന്ദ്രയെ വീട്ടുതടങ്കലിലാക്കി എന്നാണ് റിപ്പോര്‍ട്ട്. ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങിനെ ലഖിംപൂരിലേക്ക് കടത്തിവിട്ടില്ല. വാഹന പരിശോധനക്കിടെ സഞ്ജയ് സിങിനെ തടയുകയായിരുന്നു.

എസ്.പി നേതാവ് അഖിലേഷ് യാദവും ലഖിംപൂരിലേക്ക് പോകുമെന്ന് അറിയിച്ചു. അദ്ദേഹത്തിന്റെ വീടിന് പുറത്ത് പൊലീിസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.

ആര്‍ജെഡി നേതാവ് ജയന്ത് ചൗധരിയും ലഖിംപൂരിലെത്തുമെന്ന് പറഞ്ഞിട്ടുണ്ട്. ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെയും പഞ്ചാബ് ഉപമുഖ്യമന്ത്രി രണ്‍ധാവയെയും വിമാനം ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കരുതെന്ന് യുപി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ലഖ്‌നൗ വിമാനത്താവള അധികൃതര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

ക്രമസമാധാനം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് യു.പി പൊലിസ് വിവിധ നേതാക്കളെ തടയുന്നത്. എന്നാല്‍ ലഖിംപൂര്‍ സന്ദര്‍ശിക്കുന്നത് എങ്ങനെയാണ് കുറ്റമാവുക എന്നാണ് പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചോദ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago